97-ാം വ​യസി​ലും വോ​ട്ട് ചെ​യ്ത സ​ന്തോ​ഷ​ത്തി​ൽ ക​ല്യാ​ണി​യ​മ്മ
Wednesday, April 24, 2019 12:45 AM IST
ക​ൽ​പ്പ​റ്റ: ജ​നാ​ധി​പ​ത്യ ഉ​ത്സ​വ​ത്തി​ൽ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ പേ​ർ പ​ങ്കാ​ളി​ക​ളാ​യി. ഇ​തു വ​രെ വോ​ട്ട് ചെ​യ്യാ​തി​രു​ന്ന​വ​ർ പോ​ലും ഇ​ത്ത​വ​ണ വോ​ട്ടി​ന് എ​ത്തി എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.
എ​ന്നാ​ൽ ഇ​തു​വ​രെ എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും മു​ട​ങ്ങാ​തെ വോ​ട്ട് ചെ​യ്ത വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി​നി ക​ല്യാ​ണി​യ​മ്മ ഇ​ത്ത​വ​ണ​യും വോ​ട്ട് മു​ട​ക്കി​യി​ല്ല.
‌ വെ​ങ്ങ​പ്പ​ള്ളി ആ​ർ​സി​എ​ൽ​പി സ്കൂ​ളി​ലെ 109-ാം ന​ന്പ​ർ ബൂ​ത്തി​ൽ മ​ക​നോ​ടും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളോ​ടും ഒ​പ്പ​മെ​ത്തി​യാ​ണ് ക​ല്യാ​ണി​യ​മ്മ വോ​ട്ടു രേ​വ​പ്പെ​ടു​ത്തി​യ​ത്.