പു​ത്ത​ൻ​കു​ന്നി​ൽ നേ​രി​യ സം​ഘ​ർ​ഷം
Wednesday, April 24, 2019 12:45 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പു​ത്ത​ൻ​കു​ന്ന് സെ​ന്‍റ് തോ​മാ​സ് സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് വോ​ട്ട​ർ​മാ​രെ വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന​തി​നെ​ചൊ​ല്ലി ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​യി​ലെ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ നേ​രി​യ സം​ഘ​ർ​ഷം. പോ​ലീ​സ് എ​ത്തി ഇ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രെ​യും മാ​റ്റി വി​ടു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ വോ​ട്ട​ർ​മാ​രെ ബൂ​ത്തി​ന് സ​മീ​പം വ​രെ കൊ​ണ്ടു വ​ന്ന് ഇ​റ​ക്കു​ന്ന​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ത​ർ​ക്കം.

180 ലി​റ്റ​ർ വാ​ഷു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ

പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ ചേ​ട്ട​ൻ​ക​വ​ല​യി​ൽ ചാ​രാ​യ​വാ​റ്റി​നു ത​യാ​റാ​ക്കി​യ 180 ലി​റ്റ​ർ വാ​ഷ് പി​ടി​ച്ചെ​ടു​ത്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രി​ക്ക​ല്ലൂ​ർ പ​ട്ടാ​ണി​ക്കൂ​പ്പ് കു​ര്യ​പ്പ​റ​യി​ൽ ജോ​മേ​ഷ്(36), പ്ലാ​ത്തോ​ട്ട​ത്തി​ൽ അ​നീ​ഷ്(22) എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്തു. ബ​ത്തേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. ജ​നാ​ർ​ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഗൂ​ഡ​ല്ലൂ​രി​ൽ കു​ര​ങ്ങു​ശ​ല്യം രൂ​ക്ഷ​മാ​യി

ഗൂ​ഡ​ല്ലൂ​ർ: ന​ഗ​ര​ത്തി​ലും മേ​ൽ ഗൂ​ഡ​ല്ലൂ​രി​ലും കു​ര​ങ്ങു​ശ​ല്യം രൂ​ക്ഷ​മാ​യി. ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും ക​യ​റു​ന്ന കു​ര​ങ്ങു​ക​ൾ വ്യാ​പ​ക നാ​ശ​മാ​ണ് വ​രു​ത്തു​ന്ന​ത്. ശ​ല്യ​ക്കാ​രാ​യ കു​ര​ങ്ങു​ക​ളെ കൂ​ടു​വ​ച്ച് പി​ടി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.