ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സൗ​ക​ര്യം ശ്ര​ദ്ധേ​യ​മാ​യി
Wednesday, April 24, 2019 12:46 AM IST
മാ​ന​ന്ത​വാ​ടി: ബൂ​ത്തു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സൗ​ക​ര്യ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി. വീ​ട്ടി​ൽ​നി​ന്നു ബൂ​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​യ്ക്കു വാ​ഹ​നം, ബൂ​ത്തു​ക​ളി​ൽ റാം​പ്, വീ​ൽ​ചെ​യ​ർ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ഒ​രു​ക്കി​യ​ത്.
പ​ലേ​ട​ത്തും ബൂ​ത്തു​ക​ളി​ലും പ​രി​സ​ര​ത്തും ഭി​ന്ന​ശേ​ഷി​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു എ​സ്പി​സി കേ​ഡ​റ്റു​ക​ളും രം​ഗ​ത്തി​റ​ങ്ങി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​നു ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ വാ​ഹ​ന സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് എ​രു​മ​ത്തെ​രു​വി​ലെ ഭി​ന്ന​ശേ​ഷി വോ​ട്ട​ർ സി​നി​യു​ടെ സ​ഹോ​ദ​ര​ൻ സി​ബി പ​റ​ഞ്ഞു.
‌ഭി​ന്ന​ശേ​ഷി​ക്കാ​രെ അ​ത​തു ബൂ​ത്തു​ക​ളി​ൽ പ​ട്ടി​ക അ​നു​സ​രി​ച്ച് ബി​എ​ൽ​ഒ​മാ​ർ ഫോ​ണി​ൽ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​ശേ​ഷം വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ൽ​നി​ന്നു ബൂ​ത്തി​ലേ​ക്കും തി​രി​ച്ചും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ, പ​ര​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​ർ എ​ന്നി​വ​ർ​ക്കും വാ​ഹ​ന​സൗ​ക​ര്യം ല​ഭ്യ​മാ​ക്കി.