വെ​ബ്കാ​സ്റ്റിം​ഗി​നു​ള്ളി​ൽ 23 ബൂ​ത്തു​ക​ൾ
Wednesday, April 24, 2019 12:46 AM IST
ക​ൽ​പ്പ​റ്റ: പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ മൂ​ന്നാം ക​ണ്ണൊ​രു​ക്കി കേ​ര​ള ഐ​ടി മി​ഷ​ൻ. ജി​ല്ല​യി​ലെ 23 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലാ​ണ് അ​ക്ഷ​യ സം​രം​ഭ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ വെ​ബ്കാ​സ്റ്റിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നും ക​ൽ​പ്പ​റ്റ​യി​ൽ ഏ​ഴും മാ​ന​ന്ത​വാ​ടി​യി​ൽ 13 ബൂ​ത്തു​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് പ്ര​ക്രി​യ​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.
വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യാ​ൻ ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​യ​റു​ന്ന​ത് വ​രെ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് വെ​ബ് കാ​സ്റ്റിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ര​ണ്ട് ദി​വ​സ​ത്തെ ട്ര​യ​ലി​ന് ശേ​ഷ​മാ​ണ് ബൂ​ത്തു​ക​ളി​ൽ അ​ക്ഷ​യ സം​രം​ഭ​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വെ​ബ്കാ​സ്റ്റിം​ഗ് ന​ട​ത്തി​യ​ത്.
ഇ​വ​ർ​ക്ക് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് ജി​ല്ലാ അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രു​മു​ണ്ടാ​യി​രു​ന്നു. ശേ​ഖ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ കെ​ൽ​ട്രേ​ണി​ന്‍റെ സെ​ർ​വ​റി​ലാ​ണ് സൂ​ക്ഷി​ക്കു​ക.
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം ഡാ​റ്റ കൈ​മാ​റാ​നും സാ​ധി​ക്കും. കെ​ൽ​ട്രോ​ണി​ലെ പ​രി​ശീ​ല​ക​ർ അ​ക്ഷ​യ സം​രം​ഭ​ക​ർ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ശീ​ല​ന​വും ന​ൽ​കി​യി​രു​ന്നു. കെ​എ​സ്ഇ​ബി, ബി​എ​സ്എ​ൻ​എ​ൽ പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്‌ട്രി​ക്ക​ൽ വി​ഭാ​ഗം, നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​വു​മു​ണ്ടാ​യി​രു​ന്നു.
പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ ക​ള​ക്ട​റേ​റ്റി​ൽ പ്ര​ത്യേ​കം സെ​ല്ലും സ​ജ്ജ​മാ​ക്കി​യി​രു​ന്നു. അ​ക്ഷ​യ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​രാ​യ നി​വേ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ത്തോ​ളം ജീ​വ​ന​ക്കാ​രാ​ണ് സെ​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നാ​ല് പ്രൊ​ജ​ക്ട​റും പത്ത് ലാ​പ്ടോ​പ്പു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ ഇ​ട​ക്കി​ടെ സെ​ൽ സ​ന്ദ​ർ​ശ​വും ന​ട​ത്തി.