കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ പ​ട​ക്കം പൊ​ട്ടി​ച്ച​ത് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ കു​ഴ​ച്ചു
Wednesday, April 24, 2019 12:46 AM IST
പു​ൽ​പ്പ​ള്ളി: കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ ക​ർ​ഷ​ക​ർ പ​ട​ക്കം പൊ​ട്ടി​ച്ച​ത് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ശ​ങ്ക​യി​ലാ​ക്കി. പ​ഞ്ചാ​യ​ത്തി​ലെ പാ​ക്കം പോ​ളിം​ഗ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തേ​ക്കു ആ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​തു ഒ​ഴി​വാ​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ട​ക്കം പൊ​ട്ടി​ച്ച​താ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ കു​ഴ​ച്ച​ത്.
മാ​വോ​വാ​ദി​ക​ൾ ഇ​ട​യ്ക്കി​ടെ സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് വ​നാ​തി​ർ​ത്തി​യി​ലു​ള്ള പാ​ക്കം. ശ​ബ്ദം കേ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ദ്യം പ​ക​ച്ചു. പി​ന്നീ​ടാ​ണ് കൃ​ഷി​ക്കാ​ർ പ​ട​ക്കം പൊ​ട്ടി​ച്ച​താ​ണെ​ന്നു മ​ന​സി​ലാ​യ​ത്.