വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ: സു​ര​ക്ഷ​യൊ​രു​ക്കി കേ​ന്ദ്ര സേ​ന
Thursday, April 25, 2019 12:08 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടില്‌ വോ​ട്ടെ​ടു​പ്പി​നു ഉ​പ​യോ​ഗി​ച്ച മു​ഴു​വ​ൻ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും വി​വി​പാ​റ്റും ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ത്തി​ലെ സ്ട്രോം​ഗ് റൂ​മി​ലേ​ക്കു മാ​റ്റി. സ്ട്രോം​ഗ് റൂ​മു​ക​ൾ പ്ര​ത്യേ​കം സീ​ൽ ചെ​യ്ത് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി.
വ​ര​ണാ​ധി​കാ​രി​യും ജി​ല്ലാ ക​ള​ക്ട​റു​മാ​യ എ.​ആ​ർ. അ​ജ​യ​കു​മാ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ൻ നി​യോ​ഗി​ച്ച പൊ​തു നി​രീ​ക്ഷ​ക​ൻ ബോ​ബി വൈ​ക്കോം, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സാ​മി, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ്ട്രോം​ഗ് റൂ​മു​ക​ൾ സീ​ൽ ചെ​യ്ത​ത്.
ഇ​നി വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ മേ​യ് 23ന് ​രാ​വി​ലെ​യേ ഈ ​റൂ​മു​ക​ൾ തു​റ​ക്കൂ.
നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.
സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് കേ​ന്ദ്ര സേ​ന​യെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. സി​സി​ടി​വി അ​ട​ക്ക​മു​ള്ള മ​റ്റു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​ട്ടു​ണ്ട്. ത​ഹ​സി​ൽ​ദാ​ർ റാ​ങ്കി​ലു​ള്ള ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും മു​ഴു​വ​ൻ സ​മ​യ മേ​ൽ​നോ​ട്ട​ത്തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
വോ​ട്ടെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കാ​ത്ത യ​ന്ത്ര​ങ്ങ​ൾ എ​റ​ണാ​കു​ള​ത്തെ കേ​ന്ദ്രീ​കൃ​ത ഡി​പ്പോ​യി​ലേ​ക്ക് കൊ​ണ്ട് പോ​കും.