വോ​ട്ട് ചെ​യ്യു​ന്ന​ത് സെ​ൽ​ഫി​യെ​ടു​ത്ത് പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ​തി​രേ പ​രാ​തി
Thursday, April 25, 2019 12:08 AM IST
മാ​ന​ന്ത​വാ​ടി: വോ​ട്ട് ചെ​യ്യു​ന്ന​ത് സെ​ൽ​ഫി​യെ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ​തി​രേ പ​രാ​തി ന​ൽ​കി. കാ​ര​ക്കാ​മ​ല പു​ഴ​യ്ക്ക​ൽ വീ​ട്ടി​ൽ കാ​സി​മാ​ണ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.
അ​ഞ്ചു​ക്കു​ന്ന് മ​രു​ക്ക​ണ്ടി അ​സ്ക​ർ അ​ലി​യാ​ണ് അ​ഞ്ചു​ക്കു​ന്ന് ഗാ​ന്ധി​മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ലെ 166 ന​ന്പ​ർ ബൂ​ത്തി​ൽ സ്വ​ന്തം വോ​ട്ടു ചെ​യ്യു​ന്ന​ത് സെ​ൽ​ഫി​യെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച​ത്.

അ​ന​ധി​കൃ​ത തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രെ
ഒ​ഴി​പ്പി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​രി​ലെ അ​ന​ധി​കൃ​ത തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രെ ന​ഗ​ര​സ​ഭ ഒ​ഴി​പ്പി​ച്ചു. പു​തി​യ ബ​സ്സ്റ്റാ​ൻ​ഡി​നു സ​മീ​പം ഇ​ൻ​കോ ന​ഗ​ർ റോ​ഡി​ലെ ക​ച്ച​വ​ട​ക്കാ​രെ​യാ​ണ് ഒ​ഴി​പ്പി​ച്ച​ത്. ആ​ർ​ഐ കാ​മു, വി​ഒ പൊ​ൻ​കു​മാ​ർ, ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ൻ ഹ​നീ​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.