പു​ളി​യം​പാ​റ​യി​ൽ കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വച്ചു
Thursday, April 25, 2019 12:08 AM IST
ഗൂ​ഡ​ല്ലൂ​ർ: താ​ലൂ​ക്കി​ലെ പു​ളി​യം​പാ​റ​യി​ൽ ക​ണ​ക്കെ​ടു​പ്പി​നെ​ത്തി​യ കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ർ​ഷ​ക​ർ ത​ട​ഞ്ഞു​വച്ചു. കൃ​ഷി നാ​ശ​ത്തി​നു മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​റി​ല്ലെ​ന്നും ക​ണ​ക്കെ​ടു​പ്പ് പ്ര​ഹ​സ​ന​മാ​ണെ​ന്നും ആ​രോ​പി​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു​വ​ച്ച​ത്. ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം. റ​വ​ന്യൂ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ച​ർ​ച്ച ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് കൃ​ഷി​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ മോ​ചി​പ്പി​ച്ച​ത്. ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നു ഇ​ട​പെ​ടു​മെ​ന്നു റ​വ​ന്യൂ അ​ധി​കൃ​ത​ർ ക​ർ​ഷ​ക​ർ​ക്കു ഉ​റ​പ്പു​ന​ൽ​കി. പു​ളി​യം​പാ​റ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം 20 പേ​രു​ടേ​താ​യി അ​ര ല​ക്ഷം നേ​ന്ത്ര​വാ​ഴ​ക​ൾ കാ​റ്റി​ലും മ​ഴ​യി​ലും ന​ശി​ച്ചി​രു​ന്നു.