ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ വേ​ന​ൽ​മ​ഴ​യി​ൽ വ്യാ​പ​ക നാ​ശം
Thursday, April 25, 2019 12:08 AM IST
ഗൂ​ഡ​ല്ലൂ​ർ:​നീ​ല​ഗി​രി​യി​ലെ ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​നാ​ശം. ഗൂ​ഡ​ല്ലൂ​ർ, പാ​ട​ന്ത​റ, ദേ​വ​ർ​ഷോ​ല, ക​ണി​യം​വ​യ​ൽ, ത്രീ ​ഡി​വി​ഷ​ൻ, ആ​ല​വ​യ​ൽ, നെ​ല്ലാ​ക്കോ​ട്ട, ബി​ദ​ർ​ക്കാ​ട്, പാ​ട്ട​വ​യ​ൽ, പാ​ക്ക​ണ, ഉ​പ്പ​ട്ടി, കു​ന്ദ​ലാ​ടി, റാ​ക്കോ​ട്, പ​ന്ത​ല്ലൂ​ർ, ചേ​ര​ന്പാ​ടി, മേ​ങ്കോ​റ​ഞ്ച്, ദേ​വാ​ല, നാ​ടു​കാ​ണി, അ​യ്യം​കൊ​ല്ലി, കൊ​ള​പ്പ​ള്ളി, എ​രു​മാ​ട്, അ​ന്പ​ല​മൂ​ല, ബോ​സ്പ​റ, മ​ണ്‍​വ​യ​ൽ, കു​റ്റി​മൂ​ച്ചി, ഒ​റ്റു​വ​യ​ൽ, ശ്രീ​മ​ധു​ര, മു​തു​മ​ല, മ​സി​ന​ഗു​ഡി, ഓ​വാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ​രാ​ത്രി ​മ​ഴ ത​ക​ർ​ത്തു​പെ​യ്ത​ത്. ഇ​വി​ട​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ കൃ​ഷി ന​ശി​ച്ചു. വാ​ഴ, പാ​വ​ൽ കൃ​ഷി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ന​ശി​ച്ച​ത്.
മേ​ങ്കോ​റേ​ഞ്ച്, പ​ന്ത​ല്ലൂ​ർ, പു​ളി​യം​പാ​റ, പു​ത്തൂ​ർ​വ​യ​ൽ, ചേ​ര​ന്പാ​ടി, മ​ണ്ണാ​ത്തി​വ​യ​ൽ, ദേ​വ​ർ​ഷോ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു. മ​ര​ങ്ങ​ൾ ലൈ​നി​ൽ വീ​ണ് ര​ണ്ടു താ​ലൂ​ക്കു​ക​ളി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​യി. പു​ളി​യം​പാ​റ​യി​ലെ രാ​ജു​വി​ന്‍റെ വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണു.
രാ​ജു​വും കു​ടും​ബ​വും ഭാ​ഗ്യ​ത്തി​നാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. മ​ണ്ണാ​ത്തി​വ​യ​ലി​ലെ രാ​ജ​ന്‍റെ വീ​ടി​നു​മു​ക​ളി​ലേ​ക്കു വൈ​ദ്യു​തി തൂ​ണ്‍ മ​റി​ഞ്ഞെ​ങ്കി​ലും അ​പ​ക​ടം ഒ​ഴി​വാ​യി.