മാ​ണ്ടാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്കു​ന്നു
Thursday, April 25, 2019 12:08 AM IST
ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ലെ മാ​ണ്ടാ​ട് 13 -ാം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നാ​യി വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്കു​ന്നു. ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും. അ​കാ​ശ​വാ​ദ​മോ ആ​ക്ഷേ​പ​മോ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ്യ​തി മെ​യ് 10 ആ​ണ്.
18 നു​ള്ളി​ൽ അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ലും ആ​ക്ഷേ​പ​ങ്ങ​ളി​ലും തീ​ർ​പ്പു​ക​ൽ​പ്പി​ച്ച് 20ന് ​അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. 2015 ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ലോ അ​തി​നു​ശേ​ഷം ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലോ ഉ​പ​യോ​ഗി​ച്ച വോ​ട്ട​ർ​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക ത​യാ​റാ​ക്കു​ക. 2019 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു മു​ന്പോ 18 വ​യ​സ് തി​ക​ഞ്ഞ​വ​ർ​ക്ക് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ൾ​പ്പെ​ടു​ത്താം. പേ​രു ചേ​ർ​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​ക​ണ​മെ​ന്ന് ഇ​ല​ക‌്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​റി​യി​ച്ചു.