നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ലെത്തിച്ച ബ​സ് ഡ്രൈ​വ​ർ മ​രി​ച്ചു
Thursday, April 25, 2019 10:43 PM IST
ഗൂ​ഡ​ല്ലൂ​ർ: ജോലിക്കിടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ബ​സ് ഡ്രൈ​വ​ർ മ​രി​ച്ചു. ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ബ​സ് ഡ്രൈ​വ​ർ ഉ​ടു​മി​ൽ​പേ​ട്ട സ്വ​ദേ​ശി ചി​ന്ന​സ്വാ​മി​യാ​ണ്(48) ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ദുമൽ​പേ​ട്ട​യി​ൽ​നി​ന്നു ഉൗ​ട്ടി​യി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നി​ടെ ക​ട്ടേ​രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്.

65 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന ബ​സ് വേ​ദ​ന വ​ക​വ​യ്ക്കാ​തെ ചി​ന്ന​സ്വാ​മി കു​ന്നൂ​ർ ഡി​പ്പോ​യി​ൽ എ​ത്തി​ച്ചു. ഇ​തി​നു​ശേ​ഷം കു​ഴ​ഞ്ഞു​വീ​ണ അ​ദ്ദേ​ഹ​ത്തെ ക​ണ്ട​ക്ട​റും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് കു​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചുവെങ്കിലും നി​ല വ​ഷ​ളാ​യ​തി​നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.