വ​ര​ൾ​ച്ച​യി​ൽ കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ന​ട​പ​ടി വേ​ണമെന്ന്
Friday, April 26, 2019 12:42 AM IST
പു​ൽ​പ്പ​ള്ളി: പ്ര​ള​യ​ക്കെ​ടു​തി​യി​ലും വ​ര​ൾ​ച്ച​യി​ലും കൃ​ഷി ന​ശി​ച്ച​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കൃ​ഷി വ​കു​പ്പ് ത​യാ​റാ​ക​ത്ത​ത് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​ള​യ​ക്കെ​ടു​തി ഉ​ണ്ടാ​യ​പ്പോ​ൾ ആ​യി​ര​ത്തോ​ളം ഏ​ക്ക​ർ സ്ഥ​ല​ത്തെ കാ​ർ​ഷി​ക വി​ള​ക​ൾ പു​ർ​ണ​മാ​യും ന​ശി​ച്ചി​രു​ന്നു.

കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ണ്ട് അ​നു​വ​ദി​ച്ചി​ല്ല.

വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ​തോ​ടെ മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ഷ​ക​രു​ടെ കു​രു​മു​ള​ക്, കാ​പ്പി, ഏ​ലം, ക​മു​ക്, തെ​ങ്ങ് ഉ​ൾ​പ്പ​ടെ​യു​ള്ള കൃ​ഷി​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി. ഇ​തോ​ടെ ക​ർ​ഷ​ക​ർ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. എ​ന്നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ യാ​തൊ​രു ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്നി​ല്ല.

മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 500 ഹെ​ക്ട​റോ​ളം സ്ഥ​ല​ത്തെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ക​രി​ഞ്ഞു​ണ​ങ്ങി​യ​ത്. അ​പേ​ക്ഷ​യു​മാ​യി കൃ​ഷി ഭ​വ​നി​ലെ​ത്തു​ന്ന ക​ർ​ഷ​ക​രെ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ൽ പ​റ​ഞ്ഞ​യ​ക്കു​ന്ന നി​ലാ​പാ​ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞി​ട്ടും അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി കൃ​ഷി, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ നടപടി സ്വീകരിക്കണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.