ശി​ശു​മ​ല​യി​ൽ പു​തു​ഞാ​യ​ർ ആ​ഘോ​ഷം
Friday, April 26, 2019 12:45 AM IST
പു​ൽ​പ്പ​ള്ളി: വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ ശി​ശു​മ​ല​യി​ൽ പു​തു​ഞാ​യ​ർ ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 5.15നു ​ഫാ.​സ​ജി കോ​ട്ടാ​യി​ൽ കൊ​ടി​യേ​റ്റു​ന്ന​തോ​ടെ ര​ണ്ടു ദി​വ​സ​ത്തെ ആ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​കും. 5.30ന് ​കു​ർ​ബാ​ന​ സന്ദേശം ഫാ.​ഷാ​ജു മു​ള​വേ​ലി​ക്കു​ന്നേ​ൽ.

28നു ​രാ​വി​ലെ 6.30നു ​മ​ല​ങ്ക​ര റീ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​ജോ​ർ​ജ് ആ​ലും​മൂ​ട്ടി​ൽ. 8.45ന് ​മ​ല​യ​ടി​വാ​ര​ത്തു കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കും. 9.45ന് ​ഫാ.​റ്റി​ബി​ൻ ച​ക്കു​ള​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ല​മു​ക​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​യ്ക്കു നേ​ർ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടെ ആ​ഘോ​ഷം സ​മാ​പിക്കും.