തൊ​വ​രി​മ​ല​യി​ലെ ഭൂസമരം: ഭൂ​ര​ഹി​ത​ർ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹം തു​ട​രു​ന്നു
Friday, April 26, 2019 12:45 AM IST
ക​ൽ​പ്പ​റ്റ: സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ മേ​പ്പാ​ടി റേ​ഞ്ചി​ൽ​പ്പെ​ട്ട തൊ​വ​രി​മ​ല​യി​ലെ നി​ക്ഷി​പ്ത വ​ന​ഭൂ​മി​യി​ൽ​നി​ന്നു സം​യു​ക്ത നീ​ക്ക​ത്തി​ലൂ​ടെ വ​നം-​പോ​ലീ​സ് സേ​ന ഒ​ഴി​പ്പി​ച്ച ഭൂ​ര​ഹി​ത​ർ വ​യ​നാ​ട് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹം തു​ട​രു​ന്നു. ഒ​ഴി​പ്പി​ച്ച​തി​നു പി​ന്നാ​ലെ ക​ൽ​പ്പ​റ്റ​യി​ൽ സം​ഘ​ടി​ച്ച ഭൂ​ര​ഹി​ത​ർ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച സ​മ​ര​മാ​ണ് തു​ട​രു​ന്ന​ത്.

സി​പി​ഐ(​എം​എ​ൽ) റെ​ഡ്സ്റ്റാ​ർ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. ദാ​സ​ൻ, എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പാ​ലൂ​ർ ര​വി, വി.​ജെ. ജോ​യി, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​പി. സ​ത്യ​ൻ ക​രു​വ​ഞ്ചാ​ൽ, ഇ​ന്ത്യ​ൻ റ​വ​ല്യൂ​ഷ​ണ​റി വി​മ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ക​ണ്‍​വീ​നർ സ്മി​ത കോ​ഴി​ക്കോ​ട്, ടി​യു​സി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സാം ​പി. മാ​ത്യു എ​ന്നി​വ​രാ​ണ് ആ​ദി​വാ​സി​ക​ളും ദ​ളി​ത​രും അ​ട​ക്കം നൂ​റി​ലേ​റെ പേ​ർ പ​ങ്കെ​ടു​ക്കു​ന്ന സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

മു​ഴു​വ​ൻ ഭൂ​ര​ഹി​ത​ർ​ക്കും കൃ​ഷി​ക്കും വാ​സ​ത്തി​നും യോ​ജി​ച്ച ര​ണ്ട് ഏ​ക്ക​ർ വീ​തം ഭൂ​മി അ​നു​വ​ദി​ക്കു​ക, തൊ​വ​രി​മ​ല ഭൂ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു റി​മാ​ൻ​ഡി​ലു​ള്ള അ​ഖി​ലേ​ന്ത്യാ വി​പ്ല​വ കി​സാ​ൻ സ​ഭ(​എ​ഐ​കെ​കെഎ​സ്) സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​പി. കു​ഞ്ഞി​ക്ക​ണാ​ര​ൻ, സം​സ്ഥാ​ന സ​മി​തി​യം​ഗം രാ​ജേ​ഷ് അ​ന്പാ​ട്ട് സി​പി.​ഐ(​എം​എ​ൽ) റെ​ഡ്സ്റ്റാ​ർ ക​ൽ​പ്പ​റ്റ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ജി. മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രാ​യ കേ​സ് പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​ത്യ​ഗ്ര​ഹ​മെ​ന്നു റെ​ഡ്സ്റ്റാ​ർ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം വി.​ജെ. ജോ​യി പ​റ​ഞ്ഞു.

ഭൂ​മി വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​റ​പ്പ് ല​ഭി​ക്കാ​തെ സ​ത്യ​ഗ്ര​ഹം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ സ​മ​ര​ത്തി​നെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​ത്യ​ഗ്ര​ഹം ഒ​ത്തു​തീ​ർ​ക്കു​ന്ന​തി​നു സ​മ​ര​സ​മി​തി നേ​താ​ക്കളുമായി ജില്ലാ കളക്ടർ എ.ആർ. അജയകുമാർ നട ത്തിയ ചർച്ചവിജയിച്ചില്ലെന്ന് ടി​യു​സി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സാം ​പി. മാ​ത്യു പ​റ​ഞ്ഞു.

തൊ​വ​രി​മ​ല​യി​ൽ പ​തി​റ്റാ​ണ്ടു​ക​ൾ മു​ൻ​പ് ഹാ​രി​സ​ണ്‍ മ​ല​യാ​ളം ക​ന്പ​നി​യി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത ഭൂ​മി​യി​ൽ അ​വ​കാ​ശം സ്ഥാ​പി​ച്ച ഭൂ​ര​ഹി​ത​രെ ഒ​ഴി​പ്പി​ച്ച സ​ർ​ക്കാ​ർ കു​ത്ത​ക​ക​ൾ​ക്കു വീ​ടു​പ​ണി ചെ​യ്യു​ക​യാ​ണെ​ന്നു ഒ​രി​ക്ക​ൽ​ക്കൂ​ടി തെ​ളി​യി​ച്ച​താ​യി അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. വൈ​കു​ന്നേ​രം ഭൂ​ര​ഹി​ത​ർ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.