ശ്രീ​ല​ങ്ക​ൻ കൂ​ട്ട​ക്കു​രു​തി​: പ്ര​തി​ഷേ​ധി​ച്ചു
Friday, April 26, 2019 12:47 AM IST
മ​ല​പ്പു​റം: ശ്രീ​ല​ങ്ക​യി​ലെ കൂ​ട്ട മ​നു​ഷ്യ​കു​രു​തി​യി​ൽ യു​ഡി​എ​ഫ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധ​ം രേ​ഖ​പ്പെ​ടു​ത്തി. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ച​ർ​ച്ചു​ക​ളി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ നി​ര​പ​രാ​ധി​ക​ളാ​യ കു​ഞ്ഞു​ങ്ങ​ൾ അ​ട​ക്ക​മു​ള്ള വി​ശ്വാ​സി​ക​ൾ​ക്ക് നേ​രെ ന​ട​ത്തി​യ ന​ര​ഹ​ത്യ മാ​പ്പ​ർ​ഹി​ക്കാ​ത്ത കൊ​ടും ക്രൂ​ര​ത​യാ​ണെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വം​ശ വെ​റി​യ​ൻ​മാ​രെ എ​ല്ലാ രാ​ഷ്ട്ര​ങ്ങ​ളും ഒ​റ്റ​പ്പെ​ടു​ത്ത​ണം.

പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഞ​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം പാ​ർ​ല​മെ​ന്‍റ് സ്ഥാ​നാ​ർ​ഥി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, പൊ​ന്നാ​നി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​വി അ​ബ്ദു​ൾ വ​ഹാ​ബ്, എം​പി, മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന കെ.​പി.​എ മ​ജീ​ദ്, എം​എ​ൽ​എ​മാ​രാ​യ പി.​കെ അ​ബ്ദു​റ​ബ് കെ.​കെ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, പി. ​അ​ബ്ദു​ൾ ഹ​മീ​ദ്, കെ.​എ​ൻ.​എ കാ​ദ​ർ, എ​ൻ. ശം​സു​ദീ​ൻ, ടി.​വി ഇ​ബ്രാ​ഹിം, മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം.​എ സ​ലാം, അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​എ ല​ത്തീ​ഫ് തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.