പീഡനം: യുവാവ് അ​റ​സ്റ്റി​ൽ
Friday, April 26, 2019 12:47 AM IST
വെ​ള്ള​മു​ണ്ട: പ​തി​നാ​റ് വ​യ​സു​ള്ള ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി​യ ശേ​ഷം വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി.
സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ചെ​റു​ക​ര അ​ത്തി​ക്കൊ​ല്ലി മേ​ലേ​തി​ൽ അ​രു​ണ്‍ (18) നെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും ബ​ലാ​ത്സം​ഗ​ത്തി​നും കേ​സെ​ടു​ത്തു. പ്ര​തി​ക്കെ​തി​രെ എ​സ്‌സി-​എ​സ്ടി നി​യ​മ പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.