കാ​ർ മ​ര​ത്തി​ലി​ടി​ച്ചു മ​റി​ഞ്ഞു നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Friday, April 26, 2019 12:47 AM IST
കാ​ട്ടി​ക്കു​ളം: നി​യ​ന്ത്ര​ണം​വി​ട്ടു മ​ര​ത്തി​ലി​ടി​ച്ചു മ​റി​ഞ്ഞ സ്കോ​ർ​പി​യോ കാ​റി​ലെ യാ​ത്ര​ക്കാ​രാ​യ നാ​ലു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ മ​നോ​ജ്(24), പ്ര​ശാ​ന്ത്(24), ര​ത്ന​മ്മ(65), ശി​വ(18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടി.
മ​നോ​ജാ​ണ് കാ​ർ ഓ​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ കാ​ട്ടി​ക്കു​ളം ര​ണ്ടാം ഗേ​റ്റി​ന​ടു​ത്താ​ണ് അ​പ​ക​ടം. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വ​രി​ക​യാ​യി​രു​ന്നു കാ​ർ യാ​ത്ര​ക്കാ​ർ.