ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി: അ​ട്ടി​മ​റിക്കാൻ സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ബ​സ് ലോ​ബി​യും
Friday, April 26, 2019 12:47 AM IST
ക​ൽ​പ്പ​റ്റ: ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി അ​ട്ടി​മ​റി ശ്ര​മ​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു ക​ർ​ണാ​ട​ക​യി​ലേ​ക്കും തി​രി​ച്ചും സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ബ​സ് ലോ​ബി​ക്കും പ​ങ്കു​ണ്ടെ​ന്നു നീ​ല​ഗി​രി-​വ​യ​നാ​ട് നാ​ഷ​ണ​ൽ ഹൈ​വേ ആ​ൻ​ഡ് റ​യി​ൽ​വേ ആ​ക്്ഷൻ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

ത​ല​ശേ​രി-​മൈ​സൂ​രു റെ​യി​ൽ പ​ദ്ധ​തി​യോ​ടു സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത​ർ​ക്കു​ള്ള താ​ത്പ​ര്യം മ​റ​യാ​ക്കി റെ​യി​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നി​ലെ​യും ഗ​താ​ഗ​ത​വ​കു​പ്പി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ച് ബ​സ് ലോ​ബി ന​ട​ത്തു​ന്ന ച​ര​ടു​വ​ലി​ക​ൾ ദു​രി​ത​ത്തി​ലാ​ഴ്ത്തു​ന്ന​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് മ​റു​നാ​ട​ൻ മ​ല​യാ​ളി​ക​ളെ​യും കേ​ര​ള​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തേ​യു​മാ​ണെ​ന്നു ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

10 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ളാ​ണ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഏ​റ്റ​വു​മ​ധി​കം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് സേ​ലം-​കോ​യ​ന്പ​ത്തൂ​ർ വ​ഴി​യു​ള്ള റെ​യി​ൽ​പാ​ത​യി​ലൂ​ടെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് പു​തി​യ തീ​വ​ണ്ടി​ക​ൾ ഓ​ടി​ക്കു​ക അ​പ്രാ​യോ​ഗി​ക​മാ​ണ്. ര​ണ്ടു ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ 10 മി​നി​റ്റ് ഇ​ട​വി​ട്ട് ന​ട​ത്തേ​ണ്ട​തി​നാ​ൽ ഒ​രു പാ​ത​യി​ൽ ഒ​രു മ​ണി​ക്കൂ​റി​ൽ ആ​റു തീ​വ​ണ്ടി​ക​ളെ ഓ​ടി​ക്കാ​നാ​വൂ. ഇ​തു മു​ത​ലെ​ടു​ത്താ​ണ് സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ബ​സു​ക​ൾ ഈ ​റൂ​ട്ടി​ലെ ഗ​താ​ഗ​തം കൈ​യ​ട​ക്കി​യ​ത്.

എ​റ​ണാ​കു​ള​ത്തു​നി​ന്നു ആ​റു മ​ണി​ക്കൂ​ർ​കൊ​ണ്ട് ബം​ഗ​ളൂ​രു​വി​ൽ എ​ത്താ​വു​ന്ന ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പാ​ത​യാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്കും വ​ട​ക്കേ​ന്ത്യ​യി​ലേ​ക്കു​മു​ള്ള ഗ​താ​ഗ​ത പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം.

നി​ല​ന്പൂ​രി​ലും ന​ഞ്ച​ൻ​ഗോ​ഡി​ലും എ​ത്തി​നി​ൽ​ക്കു​ന്ന റെ​യി​ൽ പാ​ത​ക​ളെ ബ​ത്തേ​രി വ​ഴി 156 കി​ലോ​മീ​റ്റ​ർ പു​തി​യ പാ​ത നി​ർ​മി​ച്ച് ബ​ന്ധി​പ്പി​ക്കാ​മെ​ന്നാ​ണ് ഡി​എം​ആ​ർ​സി മു​ൻ ചെ​യ​ർ​മാ​ൻ ഡോ.​ഇ. ശ്രീ​ധ​ര​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​യ​ന്പ​ത്തൂ​ർ-​സേ​ലം വ​ഴി​യു​ള്ള പാ​ത​യി​ൽ യാ​ത്രാ​വ​ണ്ടി​ക​ളു​ടെ ആ​ധി​ക്യം​മൂ​ലം കൂ​ടു​ത​ൽ ച​ര​ക്കു​തീ​വ​ണ്ടി​ക​ൾ ഓ​ടി​ക്കാ​നാ​വു​ന്നി​ല്ല. കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളി​ലേ​ക്കു​ള്ള ച​ര​ക്കു​ലോ​റി​ക​ളു​ടെ പ്ര​വാ​ഹ​ത്തി​നു കാ​ര​ണ​വും ഇ​താ​ണ്.

ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ പാ​ത യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ വ​ട​ക്കേ​ഇന്ത്യ​യി​ൽ​നി​ന്നും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും കൂ​ടു​ത​ൽ ച​ര​ക്കു​തീ​വ​ണ്ടി​ക​ളും കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​നാ​വും. ഇ​തു സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ വാ​ഹ​ന​ത്തി​ര​ക്ക് കു​റ​യ്ക്കാ​നും സ​ഹാ​യ​ക​മാ​കു​മെ​ന്നും ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. ക​ണ്‍​വീ​ന​ർ ടി.​എം. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റ​ത്ത്, പി. ​വേ​ണു​ഗോ​പാ​ൽ, പി.​വൈ. മ​ത്താ​യി, വി. ​മോ​ഹ​ന​ൻ, എം.​എ. അ​സൈ​നാ​ർ, ഫാ.​ടോ​ണി കോ​ഴി​മ​ണ്ണി​ൽ, ജോ​സ് ക​പ്യാ​ർ​മ​ല, ജേ​ക്ക​ബ് ബ​ത്തേ​രി, ഐ​സ​ണ്‍ ജോ​സ്, കെ. ​കു​ഞ്ഞി​രാ​മ​ൻ, എ​ൽ​ദോ കു​ര്യാ​ക്കോ​സ്, നാ​സ​ർ കാ​സിം, അ​നി​ൽ, സം​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.