ആ​ദി​വാ​സി​ക​ളെ മ​റ​യാ​ക്കി​യു​ള്ള സ​മ​രാ​ഭാ​സ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണം: വ​യ​നാ​ട് പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി
Friday, April 26, 2019 12:47 AM IST
ക​ൽ​പ്പ​റ്റ: അ​മൂ​ല്യ​ച​രി​ത്ര പൈ​തൃ​ക​മാ​യ എ​ട​ക്ക​ൽ​ഗു​ഹ​യു​ടെ ഭാ​ഗ​മാ​യ എ​ഴു​ത്തു​പാ​റ സ്ഥി​തി ചെ​യ്യു​ന്ന തൊ​വ​രി​മ​ല​യി​ലെ വ​ന​ഭൂ​മി കൈ​യേ​റി​യ​വ​രെ വ​നം വ​കു​പ്പ് ഒ​ഴി​പ്പി​ച്ച​ത് ശ​രി​യായ ന​ട​പ​ടി​യാ​ണെ​ന്ന് പ്ര​കൃ​തി സം​ര​ക്ഷ​ണ​സ​മി​തി. ഒ​ഴി​പ്പി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി​യ വ​നം വ​കു​പ്പ് ഉ​ദ്യേ​ഗ​സ്ഥ​രെ​യും പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി അ​ഭി​ന​ന്ദി​ച്ചു. ക​യ്യേ​റി​യ ഭൂ​മി ഹാ​രി​സ​ണ്‍ മ​ല​യാ​ള​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള മി​ച്ച​ഭൂ​മി​യാ​ണെ​ന്നും ആ​ദി​വാ​സി​ക​ൾ​ക്ക് പ​തി​ച്ച് കൊ​ടു​ക്കാനാ​യി നീ​ക്കി​വ​ച്ച​താ​ണെ​​ന്നു​ള്ള സ​മ​ര​സ​മി​തി​യു​ടെ അ​വ​കാ​ശ​വാ​ദം പ​ച്ച​ക്ക​ള്ള​മാ​ണ്.

1973ൽ ​കേ​ര​ള ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​പ്ര​കാ​രം എ​സ്റ്റേ​റ്റ് ഭൂ​മി​യി​ലെ കൃ​ഷി​ചെ​യ്യാ​ത്ത ഭാ​ഗം പി​ടി​ച്ചെ​ടു​ത്ത വ​ന​ഭൂ​മി​യാ​ണി​ത്. നി​ബി​ഡ​മാ​യ ഈ ​വ​ന​ഭൂ​മി 2001ൽ ​കേ​ന്ദ്ര​വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം റി​സ​ർ​വ് വ​ന​മാ​യി വി​ജ്ഞാ​പ​നം ചെ​യ്യു​ക​യും ജ​ണ്ട​യി​ട്ട് അ​തി​രു​ക​ൾ വേ​ർ​തി​രി​ച്ച് സം​ര​ക്ഷി​ച്ചു​വ​രി​ക​യു​മാ​ണ്.

എ​സ്റ്റേ​റ്റു​ട​മ​ക​ളു​മാ​യോ മ​റ്റാ​രെ​ങ്കി​ലു​മാ​യോ യാ​തൊ​രു ത​ർ​ക്ക​വും നി​ല​വി​ലി​ല്ല. എ​ന്നാ​ൽ ക​യ്യേ​റി​യ വ​ന​ഭൂ​മി​ക്ക​ടു​ത്തു​ത​ന്നെ ഹാ​രി​സ​ണ്‍ മ​ല​യാ​ള​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള ത​രി​ശാ​യി​ക്കി​ട​ക്കു​ന്ന മി​ച്ച​ഭൂ​മി ഉ​ണ്ടെ​ങ്കി​ലും അ​വ​യി​ൽ പ്ര​വേ​ശി​ക്കാ​തെ വ​ന​ഭൂ​മി​യി​ൽ പ്ര​വേ​ശി​ച്ച് കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ച​തി​ന്‍റെ ഉ​ദ്ദേ​ശ​ശു​ദ്ധി​യി​ൽ സം​ശ​യ​മു​ണ്ട്. വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി​ക​ളെ സം​ഘ​ടി​പ്പി​ച്ച് വ​ന​ഭൂ​മി​കൈയേറു​ന്ന സം​ഭ​വ​ങ്ങ​ൾ അ​ര​നൂ​റ്റ​ണ്ടാ​യി പ​ല​പ്പോ​ഴും ആ​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ​മ​രാ​ഭാ​സ​മാ​ണ്. ആ​ദി​വാ​സി - രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ ഇ​പ്പോ​ഴും ഇ​തു തു​ട​രു​ന്നു​മു​ണ്ട്.

ഹാ​രി​സ​ണ്‍ മ​ല​യാ​ളം, പോ​ഡാ​ർ പ്ലാ​ന്‍റേഷ​ൻ തു​ട​ങ്ങി​യ തോ​ട്ട​മു​ട​മ​ക​ളു​ടെ​യും ക​ന്പ​നി​ക​ളു​ടെ​യും കൈ​വ​ശ​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി 20,000 ഏ​ക്ക​ർ ഭൂ​മി​യു​ണ്ടെ​ന്ന് നി​വേ​ദി​ത പി. ​ഹ​ര​ൻ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​വ പി​ടി​ച്ചെ​ടു​ക്കാ​ൻ ഒ​രു സം​ഘ​ട​ന​ക​ളും ആ​ർ​ജ്ജ​വം കാ​ണി​ക്കു​ന്നി​ല്ല. വ​യ​നാ​ട്ടി​ലെ സ​മ​ര​സം​ഘ​ട​ന​ക​ൾ തോ​ട്ട​മു​ട​മ​ക​ളു​മാ​യി ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്.

1971 ലെ ​വ​ന​ഭൂ​മി ആ​ക്ട്പ്ര​കാ​രം ഏ​റ്റെ​ടു​ക്കു​ക​യും പ​തി​ച്ച് കൊ​ടു​ക്കു​ക​യും ആ​ദി​വാ​സി​ക​ൾ​ക്ക് കൊടുക്കാൻ 2500 ഏ​ക്ക​ർ ഭൂ​മി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏറ്റെടുക്കാൻ അ​നു​മ​തി ന​ൽ​ക്കി​യി​ട്ടു​ണ്ട്. ഇ​രു​ളം പ്ര​ദേ​ശ​ത്ത് മ​റ്റു വി​ഭാ​ഗ​ക്കാ​ർ ക​യ്യ​ട​ക്കി​വ​ച്ച 250 ഏ​ക്ക​ർ കാ​പ്പി​ത്തോ​ട്ട​വും പൂ​ക്കേ​ാട് വെ​റ്റ​റി​ന​റി​ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ 100 ഏ​ക്ക​റു​മ​ട​ക്കം മ​റ്റു​ള്ള​വ​ർ കൈ​വ​ശം വ​ച്ചി​രി​ക്കു​ക​യാ​ണ്. മേ​പ്പാ​ടി റേ​ഞ്ചി​ൽ പ​തി​ച്ചു​കൊ​ടു​ത്ത ഭൂ​മി​യി​ൽനിന്നും ആ​ദി​വാ​സി​ക​ൾ ഒ​ഴി​ഞ്ഞു പോ​കു​ന്ന​തും പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്.

ഗോ​ത്ര​ജ​ന​ത​യെ ക്രൂ​ര​മാ​യി വ​ഞ്ചി​ക്കു​ന്ന സ​മ​രാ​ഭാ​സ​ങ്ങ​ൾ വ​യ​നാ​ട്ടി​ലെ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും ആ​ദി​വാ​സി സം​ഘ​ട​ന​ക​ളും അ​വ​സാ​നി​പ്പി​ക്കേ​ണ്ട സ​മ​യ​മാ​യി. ഇ​തി​നാ​യി ബ​ഹു​ജ​ന സ​മ​രം ഉ​യ​ര​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​മി​ക്കു​വേ​ണ്ടി ആ​ദി​വാ​സി​ക​ളും അ​ല്ലാ​ത്ത​വ​രും ന​ട​ത്തു​ന്ന ന്യാ​യ​മാ​യ സ​മ​ര​ങ്ങ​ളെ പി​ന്തു​ണ​ക്കു​മെ​ന്നും പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. എ​ൻ. ബാ​ദു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു മൈ​ല​ന്പാ​ടി, തോ​മ​സ് അ​ന്പ​ല​വ​യ​ൽ, എം. ​ഗം​ഗ​ധ​ര​ൻ, സ​ണ്ണി മ​ര​ക്ക​ട​വ്, എ.​വി. മ​നോ​ജ്, ജ​സ്റ്റി​ൻ പ്ര​കാ​ശ്, രാ​മ​കൃ​ഷ്ണ​ൻ ത​ച്ച​ന്പ​ത്ത്, വി.​എം. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.