വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ
Wednesday, May 15, 2019 11:58 PM IST
മാ​ന​ന്ത​വാ​ടി: ക​മ്മ​ന സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ 17,18 തി​യ​തി​ക​ളി​ൽ ന​ട​ക്കും. പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക്ക് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ​എ​പ്പി​ഫാ​നി​യോ​സ് മെ​ത്രോ​പ്പോ​ലീ​ത്ത സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 17 ന് ​വൈ​കീ​ട്ട് 5.30ന് ​കു​രി​ശി​ങ്ക​ലി​ൽ വെ​ച്ച് കാ​തോ​ലി​ക്കാ ബാ​വ​യ്ക്കും മെ​ത്രോ​പ്പോ​ലി​ത്ത​ക്കും സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് പ​ള്ളി​യി​ലേ​ക്ക് ഘോ​ഷ​യാ​ത്ര. തു​ട​ർ​ന്ന് 6.30ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം, പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും.

18 ന് ​രാ​വി​ലെ പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യും മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന​യും പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് നേ​ർ​ച്ച​ഭ​ക്ഷ​ണ​വും ന​ട​ക്കു​മെ​ന്ന് പ​ള്ളി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​ഷാ​ജി കെ. ​മ​ത്താ​യി, ട്ര​സ്റ്റി സി.​പി. മ​ത്താ​യി, സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് പോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.