താ​ലൂ​ക്ക് ലൈ​ബ്ര​റി സം​ഗ​മം ന​ട​ത്തി
Saturday, May 18, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി സം​ഗ​മം ജി​ല്ലാ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ത്തി. സം​ഗ​മം എ​ഴു​ത്തു​കാ​ര​ൻ ഹാ​രി​സ് നെന്മേനി ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​കു​മാ​ർ അ​ഴി​ക്കോ​ട് ത​ത്വ​മ​സി നോ​വ​ൽ പു​ര​സ്കാ​രം നേ​ടി​യ ഹാ​രി​സ് നെന്മേനി​ക്ക് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​എം. രാ​ഘ​വ​ൻ ഉ​പ​ഹാ​രം ന​ൽ​കി.

ബാ​ല​വേ​ദി പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പെ​ന്ന സി​മ​ന്‍റ്സ് ന​ൽ​കി​യ ലു​ഡോ ബോ​ർ​ഡ് ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ശ്രീ​കു​മാ​ർ വി​ത​ര​ണം ചെ​യ്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. ബാ​ബു​രാ​ജ് റി​പ്പോ​ർ​ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എം. ​ബാ​ല​ഗോ​പാ​ല​ൻ ന​ട​ത്തി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ഗോ​പി​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ കെ. ​ശി​വ​ദാ​സ്, പി. ​ശി​വ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.