കെഎ​സ്ആ​ർ​ടി​സി മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ൽ 26 ബ​സു​ക​ൾ ക​ട്ട​പ്പു​റ​ത്ത്
Saturday, May 18, 2019 12:18 AM IST
മാ​ന​ന്ത​വാ​ടി: കെഎ​സ്ആ​ർ​ടി​സി മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ൽ 26 ബ​സു​ക​ൾ ക​ട്ട​പ്പു​റ​ത്ത്. ട​യ​റും സ്പെ​യ​ർ പാ​ർ​ട്സും ഇ​ല്ലാ​ത്ത​താ​ണ് ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​നു ത​ട​സം. ബ​സു​ക​ൾ വ​ർ​ക്ക്ഷോ​പ്പി​ലാ​യ​ത് ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള​ത​ട​ക്കം സ​ർ​വീ​സു​ക​ൾ മു​ട​ങ്ങു​ന്ന​തി​നു കാ​ര​ണ​മാ​യി. ഇ​തി​ന്‍റെ തി​ക്ത​ഫ​ലം അ​നു​ഭ​വി​ക്കു​ക​യാ​ണ് യാ​ത്ര​ക്കാ​ർ.

മാ​ന​ന്ത​വാ​ടി ഡി​പ്പോ​യി​ൽ 118 ബ​സു​ക​ളാ​ണ് ഉ​ള്ള​ത്. ദി​വ​സേ​ന 99 സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തേ​ണ്ട​ത്. ഇ​തി​ൽ പ​ല​തും മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ. അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ മു​ഴു​വ​ൻ ബ​സു​ക​ളും സ​ർ​വീ​സി​നു സജ്ജമാക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.