കൊ​യി​ലേ​രി പ​ള​ളി ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം: വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നാ​ളെ
Saturday, May 18, 2019 12:21 AM IST
മാ​ന​ന്ത​വാ​ടി: കൊ​യി​ലേ​രി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള​ളി ഒ​രു വ​ർ​ഷം നീ​ണ്ട ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ച മൂ​ന്നു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നാ​ളെ(19) വൈ​കു​ന്നേ​രം നാ​ലി​നു പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് നി​ർ​വ​ഹി​ക്കും. 40 കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മു​ള്ള കൊ​യി​ലേ​രി ഇ​ട​വ​ക ആ​ർ​ഭാ​ടം ഒ​ഴി​വാ​ക്കി ക​ണ്ടെ​ത്തി​യ പ​ണ​മാ​ണ് ഫാ.​ജ​യിം​സ് മ​ലേ​പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന​നി​ർ​മാ​ണ​ത്തി​നു വി​നി​യോ​ഗി​ച്ച​ത്. ബ​ത്തേ​രി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക രൂ​പ​ത​യും റി​ഷി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ഫ്രാ​ൻ​സി​സ് ഉ​ൾ​പ്പെ​ടെ സു​മ​ന​സു​ക​ളും ഭ​വ​ന നി​ർ​മാ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചു.

ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ള​യ​ബാ​ധി​ത​ർ​ക്കും രോ​ഗി​ക​ൾ​ക്കും സ​ഹാ​യം ന​ൽ​കി. പ​ള​ളി​യോ​ട് ചേ​ർ​ന്നു​ള​ള ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്കു റോ​ഡു നി​ർ​മി​ക്കു​ന്ന​തി​നു പ​ള്ളി​വ​ക സ്ഥ​ലം ദാ​ന​മാ​യി ന​ൽ​കി. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നം മു​ൻ​നി​ർ​ത്തി​യാ​ക​ണം ജൂ​ബി​ലി ആ​ഘോ​ഷ​മെ​ന്ന രൂ​പ​താ​ധ്യ​ക്ഷ​ന്‍റെ ആ​ഗ്ര​ഹ​മാ​ണ് ഇ​ട​വ​ക സ​മൂ​ഹം നി​റ​വേ​റ്റി​യ​തെ​ന്നു വി​കാ​രി ഫാ.​വ​ർ​ഗീ​സ് ക​ണി​യാം​പ​റ​ന്പി​ൽ, ഫാ.​ജ​യിം​സ് മ​ലേ​പ​റ​ന്പി​ൽ, ലാ​ജി ജോ​ണ്‍ പ​ടി​യ​റ, പ്ര​ദീ​പ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​റ​ഞ്ഞു.