പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഇ​ൻ​ഷ്വറ​ൻ​സ് കാ​ർ​ഡ് നൽകണം: പെ​ൻ​ഷ​നേ​ഴ്സ് ലീ​ഗ്
Saturday, May 18, 2019 12:21 AM IST
ക​ൽ​പ്പ​റ്റ: പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഫോ​ട്ടോ പ​തി​ച്ച ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യാ​ത്ത​തി​ൽ പെ​ൻ​ഷ​നേ​ഴ്സ് ലീ​ഗ് ജി​ല്ലാ ക​മ്മ​റ്റി പ്ര​തി​ഷേ​ധി​ച്ചു. ജൂ​ണ്‍ ഒ​ന്നു മു​ത​ൽ പെ​ൻ​ഷ​ൻ​കാ​രു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. തു​ച്ഛ​മാ​യ വ​രു​മാ​ന​മു​ള്ള പെ​ൻ​ഷ​ൻ​കാ​ർ​ക്ക്പ്ര​മേ​ഹം ഉ​ൾ​പ്പ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് വ​ലി​യൊ​രു സം​ഖ്യ ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു ന്നു. ​അ​തി​നാ​ൽ ഒ​പി​ക്കും ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ അ​നു​വ​ദി​ക്ക​ണം.

റി​ല​യ​ൻ​സി​നും അം​ബാ​നി​ക്കും പാ​വ​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും പ​ണം കൊ​ടു​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ മൂ​ന്ന് കൊ​ല്ല​ത്തേ​ക്കാ​യി ചു​രു​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം. പെ​ൻ​ഷ​ൻ​കാ​രേ​യും ജീ​വ​ന​ക്കാ​രെയും അം​ബാ​നി​ക്ക് തീ​റെ​ഴു​തി​ക്കൊ​ടു​ക്കു​ന്ന​തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് എം. ​ഹ​മീ​ദ് തെ​നേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മൊ​യ്തീ​ൻ, അ​ബൂ​ഗൂ​ഡ​ലാ​യ്, അ​ബ്ദു​ള്ള അ​ഞ്ചു​കു​ന്ന്, പി.​കെ. അ​ബൂ​ബ​ക്ക​ർ, ഇ. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.