മാ​ന​ന്ത​വാ​ടി ടൗ​ണി​ൽ 25 മു​ത​ൽ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം
Saturday, May 18, 2019 12:21 AM IST
മാ​ന​ന്ത​വാ​ടി: ടൗ​ണി​ൽ 25 മു​ത​ൽ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കാ​ൻ ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 25ന​കം ടൗ​ണി​ൽ സൂ​ച​നാ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നു പു​റ​പ്പെ​ടും.

കോ​ഴി​ക്കോ​ട്, കു​റ്റ്യാ​ടി ഭാ​ഗ​ത്തേ​ക്കു​ള്ള​വ ടൗ​ണി​ൽ പ്ര​വേ​ശി​ക്കാ​തെ കോ​ഴി​ക്കോ​ട് റോ​ഡി​ലൂ​ടെ പോ​ക​ണം. ടൗ​ണി​ൽ പ്ര​വേ​ശി​ക്കു​ന്ന ബ​സു​ക​ൾ കോ​ഴി​ക്കോ​ട് റോ​ഡി​ലെ സ്റ്റോ​പ്പി​ൽ മാ​ത്രം ആ​ളു​ക​ളെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യും. പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ലെ സ്റ്റോ​പ്പ് ക​ണ്ണ​ൻ​ക​ണ്ടി ഭാ​ഗ​ത്തേ​ക്ക് മാ​റ്റും. ത​ല​ശേ​രി റോ​ഡി​ലെ ര​ണ്ടു വ​രി ഓ​ട്ടോ സ്റ്റാ​ൻ​ഡ് ഒ​റ്റ വ​രി​യാ​ക്കും. മു​നി​സി​പ്പ​ൽ ബ​സ്സ്റ്റാ​ൻ​ഡി​നു മു​ന്നി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് നി​ല​വി​ലെ ടൂ​റി​സ്റ്റ് ടാ​ക്സി സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്കു മാ​റ്റും.

ടൂ​റി​സ്റ്റ് ടാ​ക്സി സ്റ്റാ​ൻ​ഡ് താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്തേ​ക്കു മാ​റ്റും. ബ​സു​ക​ൾ പു​റ​പ്പെ​ടു​ന്ന​തി​നു അ​ഞ്ചു മി​നി​ട്ട് മു​ൻ​പു മാ​ത്ര​മേ സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കൂ. മൈ​സൂ​രു റോ​ഡ് വ​ഴി കോ​ഴി​ക്കോ​ടു ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ ചെ​റ്റ​പ്പാ​ല​ത്തു​നി​ന്നു ബൈ​പാ​സ് വ​ഴി കൊ​യി​ലേ​രി റോ​ഡി​ലേ​ക്കു തി​രി​ച്ചു​വി​ടും. ഇ​വി​ടെ പോ​ലീ​സി​ൻ​റെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തും.
ഗാ​ന്ധി പാ​ർ​ക്ക് ഭാ​ഗ​ത്തു​നി​ന്ന് പ്ര​വേ​ശി​ച്ച് ചൂ​ട്ട​ക്ക​ട​വ് ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ത​ര​ത്തി​ൽ ടൗ​ണ്‍ ഹാ​ൾ റോ​ഡ് വ​ണ്‍​വേ​യാ​ക്കും. ഈ ​റോ​ഡിന്‍റെ ഇ​ട​തു​വ​ശ​ത്തു മാ​ത്ര​മേ ച​ര​ക്ക് ഇ​റ​ക്ക​ലും ക​യ​റ്റ​ലും അ​നു​വ​ദി​ക്കൂ. രാ​വി​ലെ 8.30 മു​ത​ൽ 10.30 വ​രെ​യും വൈ​കു​ന്നേ​രം 3.30 മു​ത​ൽ അ​ഞ്ചു വ​രെ​യും ടൗ​ണി​ൽ ക​യ​റ്റി​റ​ക്ക് അ​നു​വ​ദി​ക്കി​ല്ല.

രാ​ത്രി ത​ട്ടു​ക​ട​ക​ൾ​ക്കു പു​ല​ർ​ച്ചെ ഒ​ന്നു വ​രെ പ്ര​വ​ർ​ത്തി​ക്കാം. ചൂ​ട്ട​ക്ക​ട​വ് റോ​ഡി​ലെ ജീ​പ്പ് സ്റ്റാ​ൻ​ഡ് സി​എ​സ്ഐ ബി​ൽ​ഡിം​ഗി​നു താ​ഴെ ഭാ​ഗ​ത്തേ​ക്ക് മാ​റ്റും. താ​ഴെ പ​ന്പി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ യു ​ടേ​ണ്‍ എ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ വി.​ആ​ർ. പ്ര​വീ​ജ്, സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, സി​ഐ പി.​കെ. മ​ണി, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി.​യു. സി​താ​ര, അ​സി​സ്റ്റ​ൻ​റ് ടൗ​ണ്‍ പ്ലാ​നിം​ഗ് ഓ​ഫി​സ​ർ ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.