സീ​റ്റ് വ​ർ​ധ​ന​: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും ക​ള​ക്ട​ർ​ക്കും നി​വേ​ദ​നം
Saturday, May 18, 2019 12:21 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളാ​വ​ശ്യ​പ്പെ​ട്ട് എം​എ​സ്എ​ഫ് വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും ക​ള​ക്ട​ർ​ക്കും നി​വേ​ദ​നം ന​ൽ​കി.

മ​റ്റു പ​ല ജി​ല്ല​ക​ളി​ലും സീ​റ്റു​ക​ൾ അ​ധി​ക​മാ​ണെ​ന്നി​രി​ക്കെ ജി​ല്ല​യി​ൽ 2500 പ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സീ​റ്റി​ല്ലാ​ത്ത അ​വ​സ്ഥ പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് നി​വേ​ദ​നത്തിൽ ​വ​ശ്യ​പ്പെ​ട്ടു. മാ​ർ​ജി​ന​ൽ ഇ​ൻ​ക്രീ​സി​ലൂ​ടെ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ച് ഒ​രു ക്ലാ​സി​ൽ അ​റു​പ​ത്തി​യ​ഞ്ചി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ത​ക​ർ​ക്കു​ക​യാ​ണെ​ന്നും ഇ​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു. എം​എ​സ്എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ൽ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​ഫീ​ദ തെ​സ്നി,ജി​ല്ലാ ട്ര​ഷ​റ​ർ ടി. ​ആ​ഷി​ക്ക് ബ​ത്തേ​രി, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ഷം​സീ​ർ മൂ​പ്പൈ​നാ​ട്, പി.​എം. റി​ൻ​ഷാ​ദ്, റ​മീ​സ് പ​ന​മ​രം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.