പി​എം​എ​വൈ പ​ദ്ധ​തി​യുടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് തു​ക അ​നു​വ​ദി​ച്ചില്ലെ​ന്ന്
Saturday, May 18, 2019 12:21 AM IST
മാ​ന​ന്ത​വാ​ടി: പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​നയുടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് തു​ക അ​നു​വ​ദി​ച്ചില്ലെന്ന് ആക്ഷേപം. ഇ​തോ​ടെ വീ​ട് നി​ർ​മ്മാ​ണം പാ​തി​വ​ഴി​യി​ലാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ ദു​രി​ത​ത്തി​ലാ​യി. മൂ​ന്ന് മാ​സം മു​ന്പ് കൊ​ട്ടി​ഘോ​ഷി​ച്ച് വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി​യെ​ങ്കി​ലും ഗു​ണ​ഭോ​ക്താ​താ​ക്ക​ൾ​ക്ക് പ​ണം ന​ൽ​കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യാ​ണ് പാ​ർ​പ്പി​ടം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഫ​ണ്ട് ന​ൽ​കാ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്.

കാലവ​ർ​ഷ​ം തു​ട​ങ്ങാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ വീ​ട് നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഫ​ണ്ട് എ​ന്ന് ന​ൽ​കു​മെ​ന്ന് പ​റ​യാ​നും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ത​യാ​റാ​കുന്നി​ല്ല.സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ൽ മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി 1482 വീ​ടു​ക​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യിഎ​ഗ്രി​മെ​ന്‍റ് വ​ച്ചി​രി​ക്കു​ന്ന​ത്. 60,84,00000 രൂ​പ​യാ​ണ് വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. കേ​ന്ദ്ര വി​ഹി​ത​മാ​യി 23, 13, 00000 രൂ​പ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ഹി​ത​മാ​യി 7, 71,00000 രൂ​പ​യും ന​ൽ​കും. ബാ​ക്കി​യു​ള്ള 30 കോ​ടി രൂ​പ മു​നി​സി​പ്പാ​ലി​റ്റി​യും ക​ണ്ടെ​ത്ത​ണം.

ഹ​ഡ്കോ​യി​ൽ നി​ന്നും വാ​യ്പ​യാ​യി 13, 67, 40000 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള പ​ണം എ​വി​ടെ നി​ന്നും ക​ണ്ടെ​ത്തു​മെ​ന്ന് പ​റ​യാ​ൻ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. കാ​ല​വ​ർ​ഷം അ​ടു​ത്തുത​ന്നെ തു​ട​ങ്ങു​ന്ന​തി​നാ​ൽ ഒ​ട്ടു​മി​ക്ക വീ​ടു​ക​ളു​ടെ​യും നിർമാണം വേ​ഗ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ഞ്ച് സെ​ന്‍റ് ഭൂ​മി ഉ​ള്ള​വ​ർ​ക്കാ​ണ് സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ൽ വീ​ട് അ​നു​വ​ദി​ച്ച​ത്.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ഴ​യ വീ​ടു​ക​ളും ഷെ​ഡുക​ളും പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് ഭൂ​രി​ഭാ​ഗം പേ​രും പു​തി​യ വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണം തു​ട​ങ്ങി​യ​ത്. ഫ​ണ്ട് ല​ഭി​ക്കാ​താ​യ​തോ​ടെ പ​ല വീ​ടു​ക​ളു​ടെ​യും നി​ർ​മ്മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി കൊ​ട്ടി​ഘോ​ഷി​ച്ച് അ​ന്പ​തി​ലേ​റെ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി​യി​രു​ന്നു. ഫ​ണ്ട് ല​ഭി​ക്കാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ട് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്പ് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.