കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​ചോ​ദ​ന​മേ​കാ​ൻ പി.​സി. മു​സ്ത​ഫ
Saturday, May 18, 2019 12:23 AM IST
ക​ൽ​പ്പ​റ്റ: സം​രം​ഭ​ക​നും പ്രാ​സം​ഗി​ക​നു​മാ​യ പി.​സി. മു​സ്ത​ഫ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​ചോ​ദ​ന​മേ​കി സം​സാ​രി​ക്കാ​നെ​ത്തു​ന്നു.

ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി.​കെ. ജോ​സി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് കേ​ര​ള​ത്തി​ലെ ത​ന്നെ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച സം​രം​ഭ​ക​രി​ലൊ​രാ​ളാ​യ പി.​സി. മു​സ്ത​ഫ എ​ത്തു​ന്ന​ത്. സ്കൂ​ൾ ക്ലാ​സു​ക​ളി​ൽ തോ​റ്റു​പോ​യെ​ങ്കി​ലും പി​ന്നീ​ട്, ബാം​ഗ്ലൂ​ർ ഐ​ഐ​എ​മ്മി​ൽ നി​ന്ന് എം​ബി​എ പൂ​ർ​ത്തി​യാ​ക്കു​ക​യും സ്വ​ന്ത​മാ​യി ഇ​ഢ​ലി ബി​സി​ന​സ് ആ​രം​ഭി​ച്ച്് ഇ​ന്ന് ഐ​ഡി ഫ്ര​ഷ് ഫു​ഡ് എ​ന്ന ബി​സി​ന​സ് സാ​മ്ര​ാജ്യം ആ​രം​ഭി​ച്ച പി.​സി. മു​സ്ത​ഫ കേ​ര​ള​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​വു​ക​യാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സം​രം​ഭം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി സം​രം​ഭ​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​നാ​ണ് കു​ടും​ബ​ശ്രീ ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​യ​നാ​ട് ചെ​ന്ന​ലോ​ട് സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ കൂ​ടി​യാ​ണ്. ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തും സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ഇ​ദ്ദേ​ഹം സം​സാ​രി​ക്കാ​നാ​യെ​ത്താ​റു​ണ്ട്.

പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് മെ​യി​ൻ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഹ​രി​കി​ഷോ​ർ, കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലെ​യും കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ഒാർ​ഡി​നേ​റ്റ​ർ​മാ​ർ, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ​ഓർ​ഡി​നേ​റ്റ​ർ​മാ​ർ, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.