ലോ​ക തേ​നീ​ച്ച ദി​നാ​ച​ര​ണം: ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Saturday, May 18, 2019 12:23 AM IST
ക​ൽ​പ്പ​റ്റ: ഹ​ണി​മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഖാ​ദി ആ​ൻ​ഡ് വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്മീ​ഷ​ൻ സി​വൈ​ഡി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക തേ​നീ​ച്ച ദി​ന​മാ​യ 20 ന് ​ക​ൽ​പ്പ​റ്റ എം​ജി​ടി ഹാ​ളി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ ഏ​ക​ദി​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

കാ​ർ​ഷി​ക വി​ള വ​ർ​ധ​ന​വി​ന് തേ​നീ​ച്ച​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്കി​നെ​ക്കു​റി​ച്ചും അ​വ​യെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ബോ​ധ​വ​ത്ക​രി​ക്കു​കയാണ് ലക്ഷ്യം. ക്യാ​ന്പ് രാ​വി​ലെ 10 ന് ​ആ​രം​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍-9400707109.