മു​തി​രേ​രി വാ​ൾ കൊ​ട്ടി​യൂ​രി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ചു
Saturday, May 18, 2019 12:23 AM IST
മാ​ന​ന്ത​വാ​ടി:​മു​തി​രേ​രി ശി​വ​ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു ഇ​ന്ന​ലെ കൊ​ട്ടി​യൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് വാ​ൾ എ​ഴു​ന്ന​ള്ളി​ച്ചു. ഇ​തോ​ടെ കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വം തു​ട​ങ്ങി.

മൂ​ഴി​യോ​ട്ട് ഇ​ല്ലം സു​രേ​ഷ് ന​ന്പൂ​തി​രി​യാ​ണ് വാ​ൾ എ​ഴു​ന്ന​ള്ളി​ച്ച​ത്. മു​തി​രേ​രി ശി​വ​ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്കു 20 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട്. ഈ ​ദൂ​രം വാ​ളു​മാ​യി കാ​ൽ​ന​ട​യാ​യാ​ണ് പി​ന്നി​ട്ട​ത്. വാ​ൾ എ​ഴു​ന്ന​ള്ളി​ക്കു​ന്ന ന​ന്പൂ​തി​രി ഒ​റ്റ​യ്ക്കാ​ണ് മു​തി​രേ​രി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട​ത്. കൊ​ട്ടി​യൂ​രി​ലെ​ത്തി​ച്ച വാ​ൾ ശ്രീ​കോ​വി​ലി​ൽ ബിം​ബ​ത്തോ​ടു ചേ​ർ​ത്തു​വ​ച്ച് പൂ​ജ​ക​ൾ​ക്കു​ശേ​ഷം അ​ക്ക​രെ കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ചു.

തുടർന്ന് മ​റ്റു എ​ഴു​ന്ന​ള്ള​ത്തു​ക​ൾ ന​ട​ന്നു. അ​ക്ക​രെ കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്ഥ​ല​ത്താ​ണ് വാ​ൾ സൂ​ക്ഷി​ക്കു​ന്ന​ത്. വാ​ൾ എ​ഴു​ന്ന​ള്ളി​ച്ച ശേ​ഷം മു​തി​രേ​രി ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി മു​ള്ളു​കൊ​ണ്ട് അ​ട​ച്ചു. മി​ഥു​ന​ത്തി​ലെ ചി​ത്ര ന​ക്ഷ​ത്ര​ത്തി​ൽ വാ​ൾ തി​രി​ച്ചെ​ത്തി​ച്ച​ശേ​ഷ​മാ​ണ് ഇ​നി മു​തി​രേ​രി ക്ഷേ​ത്ര​ത്തി​ൽ പൂ​ജ​ക​ൾ. കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ താ​ന്ത്രി​ക ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്ന ന​ന്തി​യാ​ർ​വ​ള്ളി, കോ​ഴി​ക്കോ​ട്ടി​രി ഇ​ല്ല​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് മു​തി​രേ​രി ശി​വ​ക്ഷേ​ത്ര​ത്തി​ലും താ​ന്ത്രി​ക ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്ന​ത്.