ക്രെ​യി​ൻ ബൈ​ക്കി​ലി​ടി​ച്ച് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Saturday, May 18, 2019 2:14 AM IST
ക​ന്പ​ള​ക്കാ​ട്: ക്രെ​യി​ൻ ബൈ​ക്കി​ലി​ടി​ച്ച് സ​ഹ​ക​ര​ണ ബാ​ങ്ക് റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. ക​ണി​യാ​ന്പ​റ്റ ഇ​ള​യി​ട​ത്ത് മ​മ്മി(62)​യാ​ണ് മ​രി​ച്ച​ത്. വ​യ​നാ​ട് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ മു​ൻ കാ​ഷ്യ​റാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ക​ന്പ​ള​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം കെ​എ​സ്ഇ​ബി ജം​ഗ്ഷ​നി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ക്രെ​യി​ൻ മ​മ്മി​യു​ടെ ഇ​രു​ച​ക്ര വാ​ഹ​നം ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ത്തി​ലാ​ണ് ക്രെ​യി​ൻ ഇ​ടി​ച്ച​ത്. പ​ന​മ​ര​ത്തു നി​ന്ന് ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ക്രെ​യി​ൻ നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്കി​ന് മു​ക​ളി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​മ്മി​യെ നാ​ട്ടു​കാ​ർ ഉ​ട​ൻ ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ന്പ​ള​ക്കാ​ട് പോ​ലീ​സെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​ന് ശേ​ഷം വൈ​കു​ന്നേ​രം നാ​ലോ​ടെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. വൈ​കു​ന്നേ​രം ആ​റോ​ടെ പ​ള്ളി​മു​ക്ക് ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി.

മ​മ്മി​യു​ടെ ഭാ​ര്യ പ​ടി​ഞ്ഞാ​റേ​ക്ക​ണ്ടി സാ​ജി​ദ. മ​ക്ക​ൾ: ഫാ​ത്തി​മ​ത്തു​ൽ ഫ​സ്ന, ഫ​വാ​സ് ഇ​ബ്രാ​ഹിം(​കാ​ന​ഡ), റോ​ഷ്ന ആ​യി​ഷ, മു​സ്ത​ഫ. മ​രു​മ​ക​ൻ: അ​ൻ​സാ​ർ പ​രി​യാ​രം. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മ്മ​ത്, ഹ​മീ​ദ്, മ​റി​യം, ജ​മീ​ല, ന​സീ​മ, റ​ഷീ​ദ, പ​രേ​ത​രാ​യ മൊ​യ്തു, ആ​മി​ന.