ബോ​യ്സ് ടൗ​ണ്‍ മോ​ഡ​ൽ ഡി​ഗ്രി കോ​ള​ജ്: സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, May 19, 2019 12:00 AM IST
മാ​ന​ന്ത​വാ​ടി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന റൂ​സ പ​ദ്ധ​തി​യി​ൽ ബോ​യ്സ് ടൗ​ണി​ൽ അ​നു​വ​ദി​ച്ച മോ​ഡ​ൽ ഡി​ഗ്രി കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ഗ​ത​യേ​റു​ന്നു. ബോ​യ്സ് ടൗ​ണി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യു​ടെ ഭാ​ഗം കോ​ള​ജി​നാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കൈ​മാ​റു​ന്ന​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി ഇ​ന്ന​ലെ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ന്നു.
ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും റൂ​സ പ്ര​തി​നി​ധി​ക​ളാ​യ ര​തീ​ഷ്കു​മാ​ർ, ഉ​ല്ലാ​സ് കൃ​ഷ്ണ​ൻ, ക​ഐ​സ്ഐ​ടി​ഐ​എ​ല്ലി​ലെ എ​ൻ. മോ​ഹ​ൻ​കു​മാ​ർ, മ​ഹേ​ഷ് വി​ജ​യ​ൻ, ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​രും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. കോ​ള​ജി​ന്‍റെ ഡി​പി​ആ​ർ ത​യാ​റാ​യി വ​രി​ക​യാ​ണ്. 12 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ബോ​യ്സ് ടൗ​ണി​ൽ കോ​ള​ജ് സ്ഥാ​പി​ക്കു​ന്ന​ത്.