മ​ണ്‍​സൂ​ണ്‍ ട്രിപ്പിൾ​സ് വോ​ളി ഫെ​സ്റ്റ് 26ന് ​ യ​വ​നാ​ർ​കു​ള​ത്ത്
Sunday, May 19, 2019 12:00 AM IST
മാ​ന​ന്ത​വാ​ടി: വോ​ളി ബോ​ളി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നും പ്രോ​ത്സാ​ഹ​ന​ത്തി​നും യ​വ​നാ​ർ​കു​ളം ച​ല​ഞ്ചേ​ഴ്സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ണ്‍​സൂ​ണ്‍ ഏ​ക​ദി​ന ട്രിപ്പിൾ​സ് വോ​ളി ബോ​ൾ ഫെ​സ്റ്റ് 26ന് ​യ​വ​നാ​ർ​കു​ള​ത്ത് ന​ട​ക്കും. രാ​വി​ലെ എ​ട്ടി​നു മ​ത്സ​രം ആ​രം​ഭി​ക്കും. ജി​ല്ല​യ്ക്കു അ​ക​ത്തും പു​റ​ത്തു​മു​ള്ള ക​ളി​ക്കാ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും. പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ 23ന് ​മു​ന്പ് 9544946647, 9605329277 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
കോ​ട്ട​യം എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു എം​എ​സ‌്സി മെ​ഡി​ക്ക​ൽ അ​നാ​ട്ട​മി​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ മെ​ജി ജോ​സ​ഫ് ആ​ക്ക​പ്പ​ടി​ക്ക​ലി​നെ​യും പ്ര​ദേ​ശ​ത്തു എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ഗ്രേ​ഡ് നേ​ടി​യ വി​ദ്യാ​ർ​ഥി​കളെ​യും വൈ​കു​ന്നേ​രം സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അനുമോദിക്കു​മെ​ന്നും ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ണി മ​റ്റ​ത്തി​ലാ​നി, എം.​ഡി. ജോ​യി, പാ​പ്പ​ച്ച​ൻ കു​നം​പ​റ​ന്പി​ൽ, കു​രു​വി​ള മു​പ്പാ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ബൊട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ
ശ​ന്പ​ളം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്

ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ളം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. 600 തൊ​ഴി​ലാ​ളി​ക​ളാ​ണ് ഗാ​ർ​ഡ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. 20 വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് ഇവർ. എ​ന്നാ​ൽ പ​ല താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളെ​യും ഇ​തു​വ​രെ സ്ഥി​ര​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 250 രൂ​പ ദി​വ​സ വേ​ത​ന​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന​ത്.

സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ക, ശ​ന്പ​ളം വ​ർ​ധി​പ്പി​ക്കു​ക, താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്.
പ​ല തൊ​ഴി​ലാ​ളി​ക​ൾ​ക്കും 40 വ​യ​സ് പി​ന്നി​ട്ട​തി​നാ​ൽ ഈ ​ജോ​ലി ഉ​പേ​ക്ഷി​ച്ച് മ​റ്റ് ജോ​ലി​ക​ൾ തേ​ടി പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. പു​ഷ​പ​മേ​ള സ​മ​യ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഇ​വ​രു​ടെ വി​ഷ​മ​ങ്ങ​ൾ അ​റി​യി​ക്കു​മെ​ങ്കി​ലും പ​രി​ഹാ​രം ഉ​ണ്ടാ​കാ​റി​ല്ല.