വൈ​വി​ധ്യ​വു​മാ​യി ഈ​ത്ത​പ്പ​ഴ വി​പ​ണി
Sunday, May 19, 2019 12:00 AM IST
മാ​ന​ന്ത​വാ​ടി: റം​സാ​നി​ൽ വൈ​വി​ധ്യ​വു​മാ​യി ഈ​ത്ത​പ്പ​ഴ വി​പ​ണി. . കി​ലോ​ഗ്രാ​മി​നു 240 രൂ​പ മു​ത​ൽ 1,600 രൂ​പ വ​രെ വി​ല​യു​ള്ള ഈ​ത്ത​പ്പ​ഴ​ങ്ങ​ളാ​ണ് വി​പ​ണി​യി​ലു​ള്ള​ത്. സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ, ഈ​ജി​പ്ത്, ഇ​റാ​ഖ്, ലി​ബി​യ, അ​ൾ​ജീ​രി​യ, യു​എ​ഇ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. സൗ​ദി​യി​ൽ​നി​ന്നു​ള്ള മ​ബ്റൂം കി​ലോ​ഗ്രാ​മി​നു 900 രൂ​പ​യും സ​ഫാ​വി​ക്ക് 800 രൂ​പ​യും അ​ൾ​ജീ​രി​യി​ൽ​നി​ന്നു​ള്ള ഈ​ത്ത​പ്പ​ഴ​ത്തി​ന് 300 രൂ​പ​യു​മാ​ണ് വി​ല.
ഇ​റാ​നി​ൽ​നി​ന്നു​ള്ള ബ​റാ​രി, മാ​ര്യ, ഡീ​ബ്ര, ടോ​ൾ​ഗ, മ​ർ​ഷി​ദ്, ബാ​മ​ർ, മ​സ​ഫാ​ത്ത്, ജോ​ർ​ദാ​നി​ൽ​നി​ന്നു​ള്ള മെ​ഡ്ജോ​ൾ, കു​തി​രി, അ​ന്പ​ർ എ​ന്നി​വ​യും വി​പ​ണി​യി​ലു​ണ്ട്. വി​ല കൂ​ടു​ത​ലാ​യ​തി​നാ​ൽ ഈ ​ഇ​ന​ങ്ങ​ൾ​ക്കു ആ​വ​ശ്യ​ക്കാ​ർ കു​റ​വാ​ണ്. ഇ​ന്ത്യ​ൻ ഈ​ത്ത​പ്പ​ഴം കി​ലോ​ഗ്രാ​മി​നു 220 രൂ​പ​യാ​ണ് വി​ല. കാ​ര​ക്ക, അ​ത്തി​പ്പ​ഴം, അ​ക് ഫ്രൂ​ട്ട് എ​ന്നി​വ​യും റം​സാ​ൻ വി​പ​ണി​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.