ക​ൽ​പ്പ​റ്റ​യി​ൽ മാം​ഗോ ഫെ​സ്റ്റ് നാ​ളെ തു​ട​ങ്ങും
Sunday, May 19, 2019 12:00 AM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കു​ന്ന മാം​ഗോ ഫെ​സ്റ്റി​ന് നാ​ളെ തു​ട​ക്ക​മാ​കും. ര​ണ്ട് ദി​വ​സ​ത്തെ മാം​ഗോ ഫെ​സ്റ്റ് എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യ​ത്തി​ന്‍റെ​യും കേ​ര​ള ഓ​ർ​ഗാ​നി​ക് ഇ​ക്കോ ഷോ​പ്പി​ന്‍റെ​യും വ​യ​നാ​ട് അ​ഗ്രി മാ​ർ​ക്ക​റ്റിം​ഗ് ക​ന്പ​നി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​ത്. 21 വ​രെ ക​ൽ​പ്പ​റ്റ വി​ജ​യ പ​ന്പ് പ​രി​സ​ര​ത്താ​ണ് മാ​ന്പ​ഴ പ്ര​ദ​ർ​ശ​നം. നാ​ട്ടു മാ​വു​ക​ളു​ടെ സം​ര​ക്ഷ​ണം, നാ​ട്ട​റി​വു​ക​ളു​ടെ കൈ​മാ​റ്റം, പാ​ച​ക അ​റി​വു​ക​ൾ പ​ക​ർ​ന്ന് ന​ൽ​ക​ൽ, വി​വി​ധ രു​ചി​ക​ളി​ലു​ള്ള മാ​ന്പ​ഴ​ങ്ങ​ൾ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തും. മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന നി​ർ​മാ​ണ​ത്തി​ലും ബഡിം​ഗി​ലും ന​ഴ്സ​റി നി​ർ​മാ​ണ​ത്തി​ലും പ​രി​ശീ​ല​ന​വും ന​ൽ​കും. മാ​ന്പ​ഴ​ങ്ങ​ളു​ടെ​യും മ​റ്റ് പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ഉ​ണ്ടാ​കും. മി​ക​ച്ച പ്ര​ദ​ർ​ശ​ന​ത്തി​ന് സ​മ്മാ​ന​വും ന​ൽ​കും.
താത്പര്യമുള്ളവര്‌ 9048723616, 9747372255 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.