വൈ​ദ്യു​തി ബോ​ർ​ഡി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന്
Sunday, May 19, 2019 12:00 AM IST
ഗൂ​ഡ​ല്ലൂ​ർ: വൈ​ദ്യു​തി പ്ര​തി​സ​ന്ധി കാ​ര​ണം പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കി​ലെ ജ​ന​ങ്ങ​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി. മ​ഴ​യി​ൽ കേ​ടു​വ​ന്ന വൈ​ദ്യു​തി തൂ​ണ്‍, ക​ന്പി എ​ന്നി​വ മാ​റ്റി സ്ഥാ​പി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ദി​വ​സ​ങ്ങ​ളാ​യി പ​ല ഗ്രാ​മ​ങ്ങ​ളും ഇ​രു​ട്ടി​ലാ​ണ്. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും പ്ര​വൃ​ത്തി​ക​ൾ ഉടനെ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഗൂ​ഡ​ല്ലൂ​ർ ഉ​പ​ഭോ​ക്തൃ​സ​മി​തി പ്ര​സി​ഡ​ന്‍റ് കാ​ളി​മു​ത്തു, സെ​ക്ര​ട്ട​റി ശി​വ​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ​ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വൈ​ദ്യു​തി മു​ട​ക്കം നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. പ​ല മേ​ഖ​ല​ക​ളി​ലും വൈ​ദ്യു​തി ലൈ​ൻ​മാ​ൻ​മാ​ർ ഇ​ല്ല.
അ​ടി​യ​ന്തര​ഘ​ട്ട​ത്തി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും പ്ര​വൃ​ത്തി​ക​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.