ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി: 1.53 ടി​എം​സി വെ​ള്ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം
Sunday, May 19, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി​ക്കാ​യി 1.53 ടി​എം​സി വെ​ള്ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് കാ​വേ​രി ട്രൈബ്യൂ​ണ​ലി​ന്‍റെ അ​നു​മ​തി. വ​ൻ​കി​ട പ​ദ്ധ​തി​യി​ൽ ജ​ലാ​ശ​യ​ത്തി​നും അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ൾ​ക്കും വ​ള​രെ​ക്കൂ​ടു​ത​ൽ സ്ഥ​ലം വേ​ണ്ടി​വ​രു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 0.697(19.74 മി​ല്യ​ണ്‍ ക്യു​ബി​ക് മീ​റ്റ​ർ) വെ​ള്ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള ഇ​ട​ത്ത​രം പ​ദ്ധ​തി ജ​ല​വി​ഭ​വ വ​കു​പ്പ് ആ​സൂ​ത്ര​ണം ചെ​യ്ത​ത്.
ജ​ല​സേ​ച​ന​ത്തി​നു പു​റ​മേ മ​ത്സ്യ​ബ​ന്ധ​നം, ടൂ​റി​സം, വൈ​ദ്യു​തി ഉ​ത്പാ​ദ​ന​നം, കു​ടി​നീ​ർ വി​ത​ര​ണം എ​ന്നി​വ​യ്ക്കും പ​ദ്ധ​തി ഉ​ത​കു​മെ​ന്നാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ.
ക​ബ​നി സ​ബ് ബേ​സി​നി​ൽ​നി​ന്നു കേ​ര​ള​ത്തി​നു അ​നു​വ​ദി​ച്ച​തി​ൽ 12 ടി​എം​സി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു 1980ക​ളി​ൽ ആ​സൂ​ത്ര​ണം ചെ​യ്ത ഒ​ൻ​പ​ത് പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് ക​ട​മാ​ൻ​തോ​ട്. നൂ​ൽ​പ്പു​ഴ, ചു​ണ്ടാ​ലി​പ്പു​ഴ, ക​ല്ലാം​പ​തി, ചേ​കാ​ട്ട്, മ​ഞ്ചാ​ട്ട്, തി​രു​നെ​ല്ലി, തൊ​ണ്ടാ​ർ, പെ​രി​ങ്ങോ​ട്ടു​പു​ഴ എ​ന്നി​വ​യാ​ണ് മ​റ്റു പ​ദ്ധ​തി​ക​ൾ.
ഇ​തി​ൽ ക​ട​മാ​ൻ​തോ​ട്, ചു​ണ്ടാ​ലി​പ്പു​ഴ(​മീ​ന​ങ്ങാ​ടി) എ​ന്നി​വ​യു​ടെ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ടു​ക​ൾ ജ​ല​വി​ഭ​വ വ​കു​പ്പ് ഐ​ഡി​ആ​ർ​ബി (ഇ​റി​ഗേ​ഷ​ൻ ഡി​സൈ​ൻ റി​സ​ർ​ച്ച് ബോ​ർ​ഡ്) അം​ഗീ​കാ​ര​ത്തി​നു 2014 ഡി​സം​ബ​റി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. 2012ലെ ​നി​ര​ക്ക​നു​സ​രി​ച്ച് 330 കോ​ടി രൂ​പ​യാ​ണ് ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി അ​ട​ങ്ക​ൽ.
പു​ൽ​പ്പ​ള്ളി​ക്ക് സ​മീ​പം ആ​ന​പ്പാ​റ​യി​ൽ ക​ബ​നി ന​ദി​യു​ടെ കൈ​വ​ഴി​യാ​യ ക​ട​മാ​ൻ​തോ​ടി​നു കു​റു​കെ അ​ണ നി​ർ​മി​ച്ച് സം​ഭ​രി​ക്കു​ന്ന ജ​ലം 1940 ഹെ​ക്ട​റി​ൽ കൃ​ഷി​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. 28 മീ​റ്റ​ർ ഉ​യ​ര​വും 490 മീ​റ്റ​ർ നീ​ള​വും 14.62 മി​ല്യ​ണ്‍ ക്യു​ബി​ക് മീ​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​മു​ള്ള അ​ണ​യാ​ണ് രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്.
1639 ഹെ​ക്ട​റാ​ണ് വൃ​ഷ്ടി​പ്ര​ദേ​ശം. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ 123.61 ഹെ​ക്ട​ർ വി​സ്തൃ​തി​യി​ൽ ജ​ലാ​ശ​യം രൂ​പ​പ്പെ​ടു​മെ​ന്നാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം.
പ​ദ്ധ​തി​ക്കാ​യു​ള്ള സ്ഥ​ല​മെ​ടു​പ്പ് പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നു തു​റ​ന്ന ക​നാ​ലി​നു പ​ക​രം പൈ​പ്പു​ക​ളി​ലൂ​ടെ കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു പ​ദ്ധ​തി രൂ​പ​ക​ൽ​പ്പ​ന.