രാ​ഷ്‌ട്രീ​യ നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും മു​ൻ​കൈ​യെ​ടു​ക്ക​ണം: ക​ർ​മ​സ​മി​തി
Sunday, May 19, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ർ​ഷി​ക സ​മൃ​ദ്ധി​ക്കു വ​ഴി​യൊ​രു​ക്കു​ന്ന ക​ട​മാ​ൻ​തോ​ട് ജ​ല​സേ​ച​ന പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നു ക​ർ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​യി​രം​ദി​ന പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.
ഭൂ​മി ഉ​ട​മ​ക​ളു​ടെ ആ​ശ​ങ്ക മ​ന​സി​ലാ​ക്കാ​നും പ​രി​ഹ​രി​ക്കാ​നു​മാ​യാ​ൽ പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കാനു​ള്ള മു​ഖ്യ​ത​ട​സം നീ​ങ്ങും. പ​ക്ഷേ, അ​തി​നു​ള്ള നീ​ക്കം ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ന​ട​ത്തു​ന്നി​ല്ല. കാ​ൽ ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്കു പ്ര​യോ​ജ​നം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്കു​വേ​ണ്ടി 200ൽ ​താ​ഴെ ആ​ളു​ക​ളു​ടെ കൈ​വ​ശ ഭൂ​മി മാ​ത്ര​മാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രി​ക.
1990ൽ ​രൂ​പീ​ക​രി​ച്ച കാ​വേ​രി ന​ദീ​ജ​ല​ത​ർ​ക്ക ട്രൈബ്യൂ​ണലി​ന്‍റെ 2007ലെ ​അ​ന്തി​മ വി​ധി​യ​നു​സ​രി​ച്ച് ക​ബ​നി ജ​ല​ത്തി​ൽ 21 ടി​എം​സി വ​യ​നാ​ടി​നു അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. എ​ന്നാ​ൽ ബാ​ണാ​സു​ര, കാ​രാ​പ്പു​ഴ അ​ണ​ക്കെ​ട്ടി​ല​ട​ക്കം ഏ​ക​ദേ​ശം മൂ​ന്നു ടി​എം​സി വെ​ള്ള​മാ​ണ് ജി​ല്ല​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.
ബാ​ക്കി ജ​ലം ക​ർ​ണാ​ട​ക​യി​ലേ​ക്കു ഒ​ഴു​കു​ക​യാ​ണ്. വ​യ​നാ​ടി​നു അ​വ​കാ​ശ​പ്പെ​ട്ട ജ​ല​മാ​ണ് ക​ർ​ണാ​ട​ക ബീ​ച്ച​ന​ഹ​ള്ളി​യി​ൽ അ​ണക്കെ​ട്ടി സം​ഭ​രി​ച്ച് കൃ​ഷി-​കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കും വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
‌എ​ന്നി​ട്ടും പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​ജ​ന​ത വ​ര​ൾ​ച്ച​യു​ടെ​യും ജ​ല​ക്ഷാ​മ​ത്തി​ന്‍റെ​യും തി​ക്ത​ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ക്കു​കയാണ്.
2001, 2004, 2006, 2016 വ​ർ​ഷ​ങ്ങ​ളി​ൽ പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ അ​തി​രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യും ജ​ല​ദൗ​ർ​ല​ഭ്യ​വു​മാ​ണ് ഉ​ണ്ടാ​യ​ത്. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ണാ​ട​ക​യോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ഈ ​വ​ർ​ഷ​വും വ​ര​ൾ​ച്ച​യു​ടെ പി​ടി​യി​ലാ​ണ്. മേ​ഖ​ല​യി​ൽ ശ​രാ​ശ​രി 400 അ​ടി താ​ഴെ​യാ​ണ് ഭൂ​ഗ​ർ​ഭ ജ​ലം. ട്രൈബ്യൂ​ണ​ൽ വി​ധി പ്ര​കാ​രം ക​ബ​നി​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​തി​യ നി​ർ​മാ​ണ​ങ്ങ​ൾ​ക്കു അ​നു​മ​തി ല​ഭി​ക്കി​ല്ല.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ട്രി​ബ്യൂ​ണ​ൽ അം​ഗീ​ക​രി​ച്ച ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ ജി​ല്ല​യി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കേ​ണ്ട​തു​ണ്ട്. 2012ൽ ​ത​യാ​റാ​ക്കി​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ചു 28 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഇ​ട​ത്ത​രം അ​ണ​ക്കെ​ട്ടാ​ണ് ക​ട​മാ​ൻ​തോ​ടില്‌ നി​ർ​മി​ക്കേ​ണ്ട​ത്. വ​ൻ​കി​ട പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി​ക്കു യോ​ജി​ച്ച​ത​ല്ല.
പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ ക​ട​മാ​ൻ, മു​ദ്ദ​ള്ളി തോ​ടു​ക​ളി​ലാ​യി പ​ല​കാ​ല​ങ്ങ​ളാ​യി 30 ഓ​ളം ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. എ​ന്നി​ട്ടും പാ​ട​ങ്ങ​ളി​ൽ ഇ​രി​പ്പൂ​കൃ​ഷി സാ​ധ്യ​മാ​കു​ന്നി​ല്ല. ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഈ ​സ്ഥി​തി മാ​റും.
ക​ര​യി​ലെ കൃ​ഷി​ക്കും ജ​ലം ല​ഭ്യ​മാ​കും. ഇ​തു കാ​ർ​ഷി​ക മേ​ഖ​ല​യെ സ​ന്പ​ന്ന​മാ​ക്കു​ന്ന​തി​നൊ​പ്പം പു​ൽ​പ്പ​ള്ളി​ക്കു ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ പ്ര​ത്യേ​ക ഇ​ടം നേ​ടി​ക്കൊ​ടു​ക്കാ​നും സ​ഹാ​യ​ക​മാ​കു​മെ​ന്നു ക​ർ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ചെ​യ​ർ​മാ​ൻ എം.​ആ​ർ. ജ​ന​ക​ൻ, ക​ണ്‍​വീ​ന​ർ ജോ​സ് നെ​ല്ലേ​ടം, പി.​ജെ. ആ​ഗ​സ്തി, വ​ർ​ഗീ​സ് കൊ​ളാ​ശേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.