കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ കാ​ര്യാ​ല​യം നി​ർ​ത്ത​ലാ​ക്കി​: യാ​ത്ര​ക്കാ​ര്‌ ദു​രി​ത​ത്തി​ല്‌
Sunday, May 19, 2019 12:02 AM IST
ക​ൽ​പ്പ​റ്റ: പ​ഴ​യ സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ കാ​ര്യാ​ല​യം നി​ർ​ത്ത​ലാ​ക്കി​യ​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രാ​ണ് ബ​സിന്‌റെ സ​മ​യ​വും മ​റ്റും അ​റി​യാ​ൻ ക​ഴി​യാ​തെ ദു​രി​തം പേ​റു​ന്ന​ത്.
ക​ൽ​പ്പ​റ്റ ടൗ​ണി​ന്‍റെ ഹൃ​ദ​യ ഭാ​ഗ​ത്ത് പ​ഴ​യ സ്റ്റാ​ൻ​ഡി​ൽ ന​ഗ​ര​സ​ഭ കെ​എ​സ്ആ​ർ​ടി​സി​ക്ക് സൗ​ജ​ന്യ​മാ​യി ര​ണ്ട് റൂം ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി താ​ഴെ​യു​ള്ള റൂം ​സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ കാ​ര്യാ​ല​യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പു​തി​യ സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ശേ​ഷം പ​ഴ​യ സ്റ്റാ​ൻ​ഡി​ലെ ഓ​ഫീ​സ് നി​ർ​ത്ത​ലാ​ക്കു​ക​യാ​യി​രു​ന്നു.
കോ​ഴി​ക്കോ​ട്-​തൃ​ശൂ​ർ (നാ​ടു​കാ​ണി വ​ഴി) ഭാ​ഗ​ത്തേ​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത് പ​ഴ​യ സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​ണ്. മേ​പ്പാ​ടി, വ​ടു​വ​ഞ്ചാ​ൽ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ പു​റ​പ്പെ​ടു​ന്ന​തും ഇ​വി​ടു​ന്നാ​ണ്. സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കാ​താ​യ​തോ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ സ​മ​യം അ​ന്വേ​ഷി​ക്കാ​നോ സ​മ​യം ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
ഇ​ത് ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യാ​സ​വും കോ​ർ​പ്പ​റേ​ഷ​ന് വ​ൻ വ​രു​മാ​ന ന​ഷ്ട​വും ഉ​ണ്ടാ​ക്കു​ക​യാ​ണ്.ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് ഇ​വി​ടു​ത്തെ ചു​മ​ത​ല ന​ൽ​കി​യാ​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കും. അ​ന്വേ​ഷ​ണ കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​ണ​ങ്ങോ​ട് ബ​സ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ണ്‍​വീ​ന​ർ എം. ​അ​ഷ്റ​ഫ് കെ​എ​സ്ആ​ർ​ടി​സി ഉ​ന്ന​താ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി. ക​ൽ​പ്പ​റ്റ പ​ഴ​യ ബ​സ‌്സ്റ്റാ​ൻ​ഡി​ലെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സ് പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് നോ​ർ​ത്ത് സോ​ണ്‍ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ രാ​ജേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി​യ​താ​യി ബ​സ് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​റ​ഞ്ഞു.