വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു
Sunday, May 19, 2019 11:05 PM IST
പ​ന​മ​രം: വ​ലി​യ​പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. നീ​ർ​വാ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ർ​ഥി അ​ജ്മ​ലാ​ണ്(17)​മ​രി​ച്ച​ത്. കീ​ഞ്ഞു​ക​ട​വ് പു​ത്ത​ൻ​തോ​ട്ട​ത്തി​ൽ ആ​സി​ഫ​ലി​യു​ടെ മ​ക​നാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് പു​ഴ​യി​ലെ കീ​ഞ്ഞു​ക​ട​വ് ഭാ​ഗ​ത്താ​ണ് സം​ഭ​വം.

പ​ള്ളി​യി​ൽ​നി​ന്നു മ​ട​ങ്ങി​യ അ​ജ്മ​ൽ മൂ​ന്നു കൂ​ട്ടു​കാ​ർ​ക്കൊ​പ്പ​മാ​ണ് പു​ഴ​യി​ൽ ഇ​റ​ങ്ങി​യ​ത്. നീ​ന്ത​ല​റി​യാ​വു​ന്ന അ​ജ്മ​ൽ മു​ങ്ങി​യ​ത് കൂ​ട്ടു​കാ​ർ ആ​ദ്യം കാ​ര്യ​മാ​ക്കി​യി​ല്ല. കു​റ​ച്ചു​സ​മ​യം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​തെ​വ​ന്ന​പ്പോ​ൾ നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളും സി​എ​ച്ച് റ​സ്ക്യു ടീ​മും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഉ​മ്മ: ആ​സി​യ. സ​ഹേ​ദ​ര​ങ്ങ​ൾ: ആ​ബി​ദ്, ആ​സി​ബ.