വാ​ട്ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​ ന​ട​ത്തി​യ സം​ഗീ​ത സ​ല്ലാ​പം വേ​റി​ട്ട അ​നു​ഭ​വ​മാ​യി
Monday, May 20, 2019 12:05 AM IST
പു​ൽ​പ്പ​ള്ളി: സം​ഗീ​ത സ​ല്ലാ​പം വാ​ട്ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഗീ​ത ഉ​ത്സ​വം 2019 സ്വ​ര​മാ​ധു​രി​യു​ടെ വേ​റി​ട്ട അ​നു​ഭ​വ​മാ​യി. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഗാ​യ​ക​ർ സ്വ​ര​ല​യ താ​ള​ങ്ങ​ൾ കൊ​ണ്ട് ഒ​ത്തു​ചേ​ര​ൽ ഉ​ത്സ​വ​മാ​ക്കി. സം​ഗീ​ത സ​ല്ലാ​പം വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ന്‍റെ 200 അം​ഗ​ങ്ങ​ളാ​ണ് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള ഗാ​യ​ക​രാ​ണ് ഗ്രൂ​പ്പി​ലു​ള്ള​ത്. മൂ​ന്ന് മാ​സം നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​ൽ​പ്പ​ള്ളി വ​ന​മൂ​ലി​ക​യി​ൽ ഒ​ത്തു​ചേ​ര​ൽ ന​ട​ന്ന​ത്. ഇ​തു​വ​രെ​യും പൊ​തു​വേ​ദി​യി​ൽ പാ​ടാ​ൻ അ​വ​സ​രം ല​ഭി​ക്കാ​തെ ഇ​രു​ന്ന കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ വേ​ദി​യി​ൽ പാ​ടി​. ഇ​തു​വ​രെ​യും നേ​രി​ൽ കാ​ണാ​ത്ത​വ​ർ പാ​ട്ട് പാ​ടി പ​രി​ച​യ​പ്പെ​ട്ടാ​ണ് കു​ടും​ബ​സ​മേ​തം സം​ഗ​മ​ത്തി​ൽ എ​ത്തി​യ​ത്.
വാ​ട്ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യി​ൽ ഒ​രു​ക്കി​യ സ്വ​ര​മാ​ധു​രി​യു​ടെ ഉ​ത്സ​വം വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​ണ് ഇ​വ​ർ​ക്ക് ന​ൽ​കി​യ​ത്. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രൂ​പ്പ് അ​ഡ്മി​ൻ സി.​ഡി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ്, എം.​കെ. സാ​ജു, കോ​ഓ​ഡി​നേ​റ്റ​ർ ബെ​ന്നി മാ​ത്യു, തൃ​ദീ​പ് കു​മാ​ർ, സി.​പി. മാ​ത്യു, ബേ​ബി, ജ​യേ​ഷ് ഗോ​പി​നാ​ഥ്, കാ​ർ​ത്യാ​യാ​നി, ബി​ന്ദു ബാ​ബു, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.