നേ​ന്ത്ര​ക്കാ​യ വി​ല കു​തി​ക്കു​ന്നു
Monday, May 20, 2019 12:05 AM IST
വെ​ള്ള​മു​ണ്ട: ജി​ല്ല​യി​ൽ നേ​ന്ത്ര​ക്കാ​യ വി​ല കു​തി​ച്ചു​യ​രു​ന്നു. വി​പ​ണി​യി​ൽ ആ​വ​ശ്യ​ക്കാ​രു​ടെ എ്ണ്ണം ​വ​ർ​ധി​ച്ച​തും ല​ഭ്യ​ത കു​റ​ഞ്ഞ​തു​മാ​ണ് കാ​യ​വി​ല ഉ​യ​രു​ന്ന​തി​നു ഇ​ട​യാ​ക്കി​യ​ത്.
പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ൽ ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​ച്ച​താ​ണ് വി​പ​ണി​യി​ൽ കാ​യ ല​ഭ്യ​ത കു​റ​യാ​ൻ കാ​ര​ണം. മേ​ത്ത​രം നേ​ന്ത്ര​ക്കാ​യ കി​ലോ​ഗ്രാ​മി​നു പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ ഇ​ന്ന​ലെ 48 രൂ​പ​യാ​ണ് വി​ല. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മു​പ്പ​തും നാ​ൽ​പ്പ​തും രൂ​പ​യ്ക്കു ഇ​ട​യി​ലാ​യി​രു​ന്നു വി​ല.
ആ​ഴ്ച​ക​ൾ മു​ന്പ് ഇ​ത് 20 രൂ​പ​യാ​യി​രു​ന്നു. റം​സാ​ൻ​കാ​ല​മാ​യ​തി​നാ​ൽ വി​പ​ണി​യി​ൽ നേ​ന്ത്ര​പ്പ​ഴ​ത്തി​നും വ​ൻ ഡി​മാ​ൻ​ഡു​ണ്ട്. നേ​ന്ത്ര​പ്പ​ഴം കി​ലോ​ഗ്രാ​മി​നു 60 രൂ​പ വ​രെ​യാ​ണ് വി​ല.
പ​ച്ച​ക്കാ​യ വി​ല ഉ​യ​ർ​ന്ന​ത് വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ നേ​ന്ത്ര​വാ​ഴ​കൃ​ഷി​യു​ള്ള​വ​ർ​ക്കു ആ​ശ്വാ​സ​മാ​യി. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തു ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്നാ​ട്ടി​ലും നേ​ന്ത്ര​വാ​ഴ​കൃ​ഷി വ​ൻ​തോ​തി​ൽ ന​ശി​ച്ചി​രു​ന്നു.
ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു​ള്ള കാ​യ വ​ര​വി​ൽ കാ​ര്യ​മാ​യ കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്. അ​തി​നാ​ൽ അ​ടു​ത്ത ര​ണ്ടു മാ​സ​ങ്ങ​ളി​ലും നേ​ന്ത്ര​ക്കാ​യ​യ്ക്കു ഉ​യ​ർ​ന്ന വി​ല ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.