കാ​റ്റി​ലും മ​ഴ​യി​ലും വാ​ഴ​കൃ​ഷി ന​ശി​ച്ചു
Monday, May 20, 2019 12:05 AM IST
ത​രി​യോ​ട്: ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടൂ​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും ത​രി​യോ​ട് പ​ത്താം​മൈ​ൽ ത​റ​പ്പ​ത്തു ജോ​സ​ഫി​ന്‍റെ വാ​ഴ​കൃ​ഷി ന​ശി​ച്ചു.
300 ഓ​ളം നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. അ​ര ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.
കാ​റ്റി​ൽ ക​മു​ക് ഒ​ടി​ഞ്ഞു​വീ​ണ് കൊ​ച്ചു​മ​ല​യി​ൽ ജോ​സി​ന്‍റെ വീ​ടി​ന്‍റെ നി​ര​വ​ധി ഓ​ടു​ക​ളും ത​ക​ർ​ന്നു.

ക​ന​ത്ത മ​ഴ​:ഗൂ​ഡ​ല്ലൂ​ർ,
പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ
വ്യാ​പ​ക നാ​ശം

ഗൂ​ഡ​ല്ലൂ​ർ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ വ്യാ​പ​ക​നാ​ശം. അ​യ്യം​കൊ​ല്ലി, പാ​ട്ട​വ​യ​ൽ, അ​ന്പ​ല​മൂ​ല, ബി​ദ​ർ​ക്കാ​ട്, നെ​ല്ലാ​ക്കോ​ട്ട, ദേ​വ​ർ​ഷോ​ല, ഗൂ​ഡ​ല്ലൂ​ർ, നാ​ടു​കാ​ണി, കൊ​ള​പ്പ​ള്ളി, പ​ന്ത​ല്ലൂ​ർ, നെ​ല്ലി​യാ​ളം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ഴ​യി​ൽ നാ​ശം. പലയിടങ്ങളിലും മ​രം ലൈ​നി​ലേ​ക്കു വീണ് വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി.
കൊ​ള​പ്പ​ള്ളി കു​റി​ഞ്ചി​ന​ഗ​റി​ൽ ര​ണ്ടു വീ​ടു​ക​ൾ ത​ക​ർ​ന്നു. മി​ന്ന​ലി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ ഗാ​ർ​ഹി​കോ​പ​ക​ര​ണ​ങ്ങ​ൾ ത​ക​രാ​റി​ലാ​യി.