ഇ​ലക്‌ട്രോണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ പു​തി​യ കെ​ട്ടി​ടം
Tuesday, May 21, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ, വി​വി​പാ​റ്റ് എ​ന്നി​വ സൂ​ക്ഷി​ക്കാ​ൻ ബ​ത്തേ​രി​യി​ൽ പു​തി​യ കെ​ട്ടി​ട​മൊ​രു​ങ്ങി. സം​സ്ഥാ​ന​ത്ത് ആ​ദ്യ​ത്തെ ഇ​വി​എം, വി​വി​പാ​റ്റ് വെ​യ​ർ​ഹൗ​സ് 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ബ​ത്തേ​രി മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീസ​റായ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ​ത്തേ​രി പി​ഡ​ബ്ല്യു​ഡി (കെ​ട്ടി​ടം) അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നിയ​ർ കെ.​എം. തോ​മ​സ് റി​പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.

സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, ഇ​ല​ക‌്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ൻ. റം​ല, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീസ​ർ​മാ​രാ​യ ടി. ​ജ​നി​ൽ​കു​മാ​ർ, രോ​ഷ്ണി നാ​രാ​യ​ണ​ൻ, ഇ​ആ​ർ​ഒ കെ. ​സു​നി​ൽ​കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ ഇ. ​അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് 30 സെ​ന്‍റ് സ്ഥ​ല​ത്ത് 1.54 കോ​ടി ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. 815.97 സ്ക്വ​യ​ർ മീ​റ്റ​റി​ൽ ര​ണ്ടു നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ 2,000 വീ​തം ഇ ​വി എം, ​വി​വി​പാ​റ്റ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കാം.

റി​സീ​വി​ംഗ്്, ഡെ​സ്പാ​ച്ച് മു​റി​ക​ളും ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​നാ ഹാ​ൾ, വാ​ഷ് റൂ​മു​ക​ൾ എ​ന്നി​വ​യു​മു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് നിര്‌മാണം ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​ത്.

വോ​ട്ടെ​ണ്ണ​ലി​നു ശേ​ഷം വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഇ​വി​എം, വി​വി​പാ​റ്റ് മെ​ഷീ​നു​ക​ൾ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ഗോ​ഡൗ​ണി​ലാ​വും സൂ​ക്ഷി​ക്കു​ക.

വോ​ട്ടെ​ണ്ണ​ൽ; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്
പ​രി​ശീ​ല​നം ന​ൽ​കി

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കൗ​ണ്ടിം​ഗ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​ൻ എപിജെ ഹാ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി. കൗ​ണ്ടിം​ഗ് സു​പ്പ​ർ​വൈ​സ​ർ, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റ്, മൈ​ക്രോ ഒ​ബ്സ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​ക​ൾ എ​ണ്ണാ​ൻ 57 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഇ​ല​ക്‌ട്രോണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ എ​ണ്ണാ​ൻ ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ളി​ൽ 14 ടേ​ബി​ളു​ക​ൾ ഒ​രു​ക്കും.

ഒ​രു കൗ​ണ്ടിം​ഗ് ടേ​ബി​ളി​ൽ കൗ​ണ്ടിം​ഗ് സു​പ്പ​ർ​വൈ​സ​ർ, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റ്, മൈ​ക്രോ ഒ​ബ്സ​ർ​മാ​ർ എ​ന്നി​ങ്ങ​നെ മൂ​ന്നു​പേ​രു​ണ്ടാ​വും. ഇ​വ​രെ കൂ​ടാ​തെ കൗ​ണ്ടിം​ഗ് കേ​ന്ദ്ര​ത്തി​ൽ അ​ഞ്ചു​പേ​രെ കൂ​ടി അ​ധി​ക​മാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

പോ​സ്റ്റ​ൽ വോ​ട്ടെ​ണ്ണാ​ൻ ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​ൻ എ​പി​ജെ ഹാ​ളി​ൽ എ​ട്ട് ടേ​ബി​ളു​ക​ളി​ലാ​യി പ​ത്ത് പേ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. വോ​ട്ടെ​ണ്ണ​ൽ ദി​വ​സം രാ​വി​ലെ ഏ​ഴി​ന് മു​ന്പാ​യി കൗ​ണ്ടിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം. ഡ്യൂ​ട്ടി ഓ​ർ​ഡ​ർ, കൗ​ണ്ടിം​ഗ് ടേ​ബി​ൾ ന​ന്പ​ർ, നി​യോ​ജ​ക​മ​ണ്ഡ​ലം എ​ന്നി​വ വോ​ട്ടെ​ണ്ണ​ലി​നു തൊ​ട്ടു​മു​ന്പാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക. വ​യ​നാ​ട് ലേ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളാ​യ നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, ഏ​റ​നാ​ട്, തി​രു​ന്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച പ​രി​ശീ​ല​നം മൂ​ന്നു​ഘ​ട്ട​മാ​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യ രോ​ഷ്നി നാ​രാ​യ​ണ​ൻ, ടി. ​ജ​നി​ൽ കു​മാ​ർ, ട്രെ​യി​നിം​ഗ് നോ​ഡ​ൽ ഓ​ഫീ​സ​ർ വി. ​അ​ബു​ബ​ക്ക​ർ, പ​രി​ശീ​ല​ക​രാ​യ ഉ​മ്മ​റ​ലി പാ​റ​ച്ചോ​ട​ൻ, മാ​ത്യു, ജോ​ണ്‍​സ​ണ്‍, കെ.​കെ. അ​ജി, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

23ന് ​മ​ദ്യ​നി​രോ​ധ​നം

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ 23ന് ​സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പ​ടു​ത്തി. 22ന് ​അ​ർ​ധ​രാ​ത്രി മു​ത​ൽ 24 മ​ണി​ക്കൂ​റാ​ണ് മ​ദ്യ വി​ല്‌പ​ന​യ്ക്കും വി​ത​ര​ണ​ത്തി​നും പൂ​ർ​ണ നി​രോ​ധ​നം. സ​ർ​ക്കാ​ർ മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ൾ​ക്കു പു​റ​മേ ക​ള്ളു​ഷാ​പ്പു​ക​ൾ, ബാ​റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും മ​ദ്യ​നി​രോ​ധ​നം പൂ​ർ​ണ​മാ​ണെ​ന്ന് നി​രീ​ക്ഷി​ക്കും. 23നു ​മു​ന്നോ​ടി​യാ​യി പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് എ​ക്സൈ​സ് വ​കു​പ്പും അ​റി​യി​ച്ചു.