തൊ​വ​രി​മ​ല ഭൂ​സ​മ​രം: നേ​താ​ക്ക​ൾ​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം
Tuesday, May 21, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: തൊ​വ​രി​മ​ല​യി​ൽ നൂ​റ് ക​ണ​ക്കി​ന് ആ​ദി​വാ​സി​ക​ളും ഭൂ​ര​ഹി​ത​രും കു​ടി​ൽ കെ​ട്ടി ന​ട​ത്തി​യ സ​മ​ര​ത്തെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ നേ​താ​ക്ക​ൾ​ക്ക് ഹൈ​ക്കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. ഏ​പ്രി​ൽ 24നാ​ണ് സ​മ​ര​ക്കാ​രെ പോ​ലീ​സ് ബ​ല​മാ​യി നീ​ക്കം ചെ​യ്യു​ക​യും നേ​താ​ക്ക​ളാ​യ ഭൂ​സ​മ​ര സ​മി​തി​യു​ടെ ക​ണ്‍​വീ​ന​റും സി​പി​ഐ-​എം​എ​ൽ റെ​ഡ് സ്റ്റാ​റി​ന്‍റെ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ എം.​പി. കു​ഞ്ഞി​ക്ക​ണാ​ര​ൻ, രാ​ജേ​ഷ് അ​പ്പാ​ട്ട്, കെ.​ജി. മ​നോ​ഹ​ര​ൻ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​ത്. തു​ട​ർ​ന്ന് കീ​ഴ്ക്കോ​ട​തി​ക​ൾ ജാ​മ്യം നി​ഷേ​ധി​ച്ചു.
ജാ​മ്യം നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​ര സ​മി​തി നേ​താ​വ് എം.​പി. കു​ഞ്ഞി​ക്ക​ണാ​ര​ൻ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഒ​ന്പ​ത് ദി​വ​സ​ം നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി. പി​ന്നീ​ട് ഐ​ക്യ​ദാ​ർ​ഡ്യ സ​മി​തി​യു​ടെ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ച് എം.​പി. കു​ഞ്ഞി​ക്ക​ണാ​ര​ൻ നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന ത​ല​ത്തി​ൽ സ​മ​രം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു കു​ഞ്ഞി​ക്ക​ണാ​ര​നോ​ട് ഐ​ക്യ​ദാ​ർഢ്യ സ​മി​തി നി​രാ​ഹാ​രം പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.
25 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. നേ​താ​ക്ക​ളാ​യ എം.​പി. കു​ഞ്ഞി​ക്ക​ണാ​ര​ൻ, രാ​ജേ​ഷ് അ​പ്പാ​ട്ട് എ​ന്നി​വ​ർ അ​ഞ്ച് മാ​സ​ത്തേ​ക്ക് വ​യ​നാ​ട്ടി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്നും കെ.​ജി. മ​നോ​ഹ​ര​ൻ തൊ​വ​രി​മ​ല​യി​ൽ പോ​ക​രു​തെ​ന്ന ഉ​പാ​ധി​യോ​ടെ​യാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. നേ​താ​ക്ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ൽ​പ്പ​റ്റ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ന​ട​ക്കു​ന്ന റി​ലേ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. നി​രാ​ഹാ​രം കി​ട​ന്ന പു​തി​യോ​ട്ടി കോ​ള​നി​യി​ലെ ബി​നു​വി​ന് സി​പി​ഐ-​എം​എ​ൽ റെ​ഡ് സ്റ്റാ​ർ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. ദാ​സ​ൻ നാ​ര​ങ്ങാ നീ​ര് ന​ൽ​കി​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.
ഭൂ​ര​ഹി​ത​രാ​യ ആ​ദി​വാ​സി​ക​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും ര​ണ്ട് ഏ​ക്ക​ർ വീ​തം കൃ​ഷി ഭൂ​മി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വേ​ണ്ടി പ്ര​ക്ഷോ​ഭം തു​ട​രു​വാ​നും ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ പ​ന്ത​ൽ കെ​ട്ടി ന​ട​ത്തു​ന്ന സ​മ​രം തു​ട​ർ​ന്ന് മു​ന്നോ​ട്ട് കൊ​ണ്ട് പോ​കാ​നു​മാ​ണ് സ​മ​ര സ​മി​തി​യു​ടെ തീ​രു​മാ​നം. ജാ​മ്യം കി​ട്ടി പു​റ​ത്ത് വ​രു​ന്ന നേ​താ​ക്ക​ൾ​ക്ക് ഇ​ന്ന് ഉ​ച്ച​യോ​ടെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ ക​വാ​ട​ത്തി​ൽ ആ​ദി​വാ​സി നേ​താ​വ് പി. ​വെ​ളി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.