വി​വി​ധ​യി​നം മാ​വി​ൻ​തൈക​ൾ പ​രി​ച​യ​പെ​ടു​ത്തി കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം
Tuesday, May 21, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: വി​ജ​യ​പ​ന്പ് പ​രി​സ​ര​ത്ത് ര​ണ്ട് ദി​വ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന മാ​ന്പ​ഴ ഉ​ത്സ​വ​ത്തി​ൽ കാ​ർ​ഷി​ക സ​ർ​വ​കാ​ല​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​വും(​കെ​വി​കെ). കൂ​ടു​ത​ൽ ഉ​ത്പാ​ദ​ന ശേ​ഷി​യും കു​റ​ഞ്ഞ ഉ​ത്പാ​ദ​ന ക​ല​യാ​ള​വു​മു​ള്ള എ​ട്ട് ത​രം ഗ്രാ​ഫ്റ്റ​ഡ് മാ​വി​ൻ തൈ​ക​ളാ​ണ് കെ​വി​കെ വി​പ​ണ​ന​ത്തി​നെ​ത്തി​ച്ച​ത്.
അ​ന്പ​ല​വ​യ​ൽ കാ​ർ​ഷി​ക ഗ​വേ​ണ​കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ടാ​യ ഈ ​തൈ​ക​ൾ വി​ള​യാ​ൻ ഏ​ക​ദേ​ശം മൂ​ന്ന് വ​ർ​ഷം കാ​ല​യാ​ള​വ് മ​തി. മ​ല്ലി​ക, ച​ന്ദ്ര​കാ​ര​ൻ, നീ​ലം, അ​മ്ര​വാ​ലി, പ്രി​യൂ​ർ, അ​ൽ​ഫോ​ണ്‍​സ, പ​യ​റി തു​ട​ങ്ങി​യ ഗ്രാ​ഫ്റ്റ​ഡ് മാ​വി​ൻ തൈ​ക​ളോ​ടൊ​പ്പം മാ​ന്പ​ഴം കൊ​ണ്ട് നി​ർ​മി​ച്ച സ്ക്വാ​ഷും മാ​ങ്ങ മി​ഠാ​യി​ക​ളും അ​ച്ചാ​റു​ക​ളും വി​ൽ​പ്പ​ന​ക്കാ​യി എ​ത്തി​ച്ചി​ട്ടു​ണ്ട്.