വ​ന്യ​മൃ​ഗ​ശ​ല്യം: ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി റേ​ഞ്ച് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Tuesday, May 21, 2019 12:11 AM IST
പു​ൽ​പ്പ​ള്ളി: പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി ചെ​ത​ല​യം റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മ​രി​യ​നാ​ട്, അ​ഴീ​ക്കോ​ട് ന​ഗ​ർ, പാ​പ്ല​ശേ​രി, വ​ട്ട​ത്താ​നി, ഗാ​ന്ധി​ന​ഗ​ർ മേ​ഖ​ല​യി​ലാ​ണ് വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നു​റു​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​ത്.
വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി​ ഉ​ണ്ടാ​കാ​ത്ത​തി​ലും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​മാ​യി​രു​ന്നു മാ​ർ​ച്ച്്.
പു​ൽ​പ്പ​ള്ളി താ​ഴെ അ​ങ്ങാ​ടി​യി​ൽ നി​ന്നും പ്ര​ക​ട​ന​വു​മാ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്. മാ​ർ​ച്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പൂ​താ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രു​ഗ്മി​ണി സു​ബ്ര​മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​പി. മ​ധു, ടി.​പി. ശ​ശി, പി.​എ​സ്. ജ​നാ​ർ​ദ​ന​ൻ, ടി.​ആ​ർ. ര​വി, ജ​യ​ൻ, ത​ങ്ക​പ്പ​ൻ, വ​സ​ന്ത, അ​യ്യൂ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.