ക​ർ​ഷ​ക​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി കാ​റ്റും മ​ഴ​യും
Tuesday, May 21, 2019 12:13 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വാ​ഴ​ക​ർ​ഷ​ക​രെ ക​ണ്ണീ​രി​ലാ​ഴ്ത്തി കാ​റ്റും മ​ഴ​യും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ നൂ​റ് ക​ണ​ക്കി​ന് ക​ർ​ഷ​ക​രു​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഴ​ക​ളാ​ണ് നി​ലം​പൊ​ത്തി​യ​ത്. പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ കു​പ്പാ​ടി​ത്ത​റ വി​ല്ലേ​ജി​ൽ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ കാ​റ്റി​ൽ ആ​രി​ച്ചാ​ലി​ൽ ത​ങ്ക​ച്ച​ൻ, ആ​രി​ച്ചാ​ലി​ൽ ജോ​സ് തു​ട​ങ്ങി​യ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വാ​ഴ​ക​ൾ നി​ലം​പൊ​ത്തി. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ര്‌ ആ​വ​ശ്യ​പ്പെട്ടു.