വൈ​വി​ധ്യം നി​റ​ഞ്ഞ മാ​ന്പ​ഴ​ങ്ങ​ളു​ടെ ക​ല​വ​റ തു​റ​ന്ന് ക​ൽ​പ്പ​റ്റ
Tuesday, May 21, 2019 12:13 AM IST
ക​ൽ​പ്പ​റ്റ: ര​ണ്ട് ദി​വ​സ​ത്തെ മാ​ങ്ങ ഉ​ത്സ​വം ‘മാ​ന്പ​ഴ​പ്പെ​രു​മ’ ക​ൽ​പ്പ​റ്റ​യി​ൽ തു​ട​ങ്ങി. വി​ജ​യ പ​ന്പ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന മാ​ന്പ​ഴ​പ്പെ​രു​മ ഇ​ന്ന് സ​മാ​പി​ക്കും. വി​ത്ത് സം​ര​ക്ഷ​ക​നും പാ​ര​ന്പ​ര്യ ക​ർ​ഷ​ക​നു​മാ​യ ചെ​റു​വ​യ​ൽ രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ട് ദി​വ​സ​ത്തെ മാം​ഗോ ഫെ​സ്റ്റ് എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ നി​ല​യ​ത്തി​ന്‍റെ​യും കേ​ര​ള ഓ​ർ​ഗാ​നി​ക് ഇ​ക്കോ ഷോ​പ്പി​ന്‍റെ​യും വ​യ​നാ​ട് അ​ഗ്രി മാ​ർ​ക്ക​റ്റിം​ഗ് ക​ന്പ​നി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​ത്. 21 വ​രെ ക​ൽ​പ്പ​റ്റ വി​ജ​യ പ​ന്പ് പ​രി​സ​ര​ത്താ​ണ് മാ​ന്പ​ഴ പ്ര​ദ​ർ​ശ​നം. നാ​ട്ടു മാ​വു​ക​ളു​ടെ സം​ര​ക്ഷ​ണം, നാ​ട്ട​റി​വു​ക​ളു​ടെ കൈ​മാ​റ്റം, പാ​ച​ക അ​റി​വു​ക​ൾ പ​ക​ർ​ന്ന് ന​ൽ​ക​ൽ, വി​വി​ധ രു​ചി​ക​ളി​ലു​ള്ള മാ​ന്പ​ഴ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തും. മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന നി​ർ​മ്മാ​ണ​ത്തി​ലും ബഡിം​ഗി​ലും ന​ഴ്സ​റി നി​ർ​മാ​ണ​ത്തി​ലും പ​രി​ശീ​ല​ന​വും ന​ൽ​കും.
വി​വി​ധ​യി​നം മാ​ന്പ​ഴ​ങ്ങ​ളു​ടെ​യും മ​റ്റ് പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ഉ​ണ്ടാ​കും. മി​ക​ച്ച പ്ര​ദ​ർ​ശ​ന​ത്തി​ന് സ​മ്മാ​ന​വും ന​ൽ​കും. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ​നി​ല​യം മേ​ധാ​വി ഡോ. ​വി.​വി. ശി​വ​ൻ, സ​യ​ൻ​റി​സ്റ്റ് സു​മ വി​ഷ്ണു​ദാ​സ്, പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, വ​യ​നാ​ട് അ​ഗ്രി മാ​ർ​ക്ക​റ്റിം​ഗ് ക​ന്പ​നി ചെ​യ​ർ​മാ​ൻ കെ.​വി. ദി​വാ​ക​ര​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ വി.​പി. കൃ​ഷ്ണ​ദാ​സ്, പി.​പി. സ​ദാ​ന​ന്ദ​ൻ, ഡോ. ​കെ.​ഇ. സ​ഫി​യ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.