സ​ർ​വ​ർ ത​ക​രാ​റി​ലാ​യി: ജി​ല്ല​യി​ലെ റേ​ഷ​ൻ വി​ത​ര​ണം സ്തം​ഭി​ച്ചു
Tuesday, May 21, 2019 12:13 AM IST
വെ​ള്ള​മു​ണ്ട: ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ സ​ർ​വ​ർ സം​വി​ധാ​നം ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ മു​ഴു​വ​ൻ റേ​ഷ​ൻ ക​ട​ക​ളി​ലെ​യും ഈ​പോ​സ് എ​ല​ക്ണി​ക്സ് പോ​യ​ന്‍റ് ഓ​ഫ് സെ​യി​ൽ ത​ക​രാ​റി​ലാ​യ​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം റേ​ഷ​ൻ ഉ​ത്​പ​ന്ന​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യാ​തെ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ളും കാ​ർ​ഡി​ലു​ൽ​പ്പെ​ട്ട​വ​രും ബു​ദ്ധി​മു​ട്ടി​ലാ​യി. തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ർ​ക്കി​ലെ സ​ർ​വ​ർ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്നും അ​രി അ​ട​ക്ക​മു​ള്ള​വ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്.
രാ​വി​ലെ എ​ട്ടി​ന് റേ​ഷ​ൻ ക​ട തു​റ​ന്ന​പ്പോ​ൾ ത​ന്നെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ കാ​ർ​ഡു​മാ​യി എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഉ​ച്ച​യ്ക്ക് 12 ന് ​ക​ട അ​ട​ക്കു​ന്ന സ​മ​യം വ​രെ സെ​ർ​വ​ർ ശ​രി​യാ​വാ​ത്ത​തി​നാ​ൽ ഈ ​പോ​സ് യ​ന്ത്രം പ്ര​വ​ർ​ത്തി​ച്ചി​ല്ല.
വൈ​കു​ന്നേ​രവും സ​ർ​വ​ർ പ​ണി​മു​ട​ക്കി​ലാ​യി​രു​ന്നു. വാൈകിട്ട് 4.30 ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് സെ​ർ​വ​ർ പ്ര​വ​ർ​ത്ത​നം പു​ന:​രാ​രം​ഭി​ക്കു​ക​യും ഇ​പോ​സ് യ​ന്ത്രം പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും ക​ഴി​ഞ്ഞ​ത്.

ക​ടു​വ ച​ത്ത​നി​ല​യി​ൽ

ഗൂ​ഡ​ല്ലൂ​ർ: പെ​ണ്‍​ക​ടു​വ​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ശി​ങ്കാ​ര റേ​ഞ്ചി​ലെ ചെ​മ്മ​ൻ​ക​ട​വ് വ​ന​ത്തി​ലാ​ണ് ആ​റ് വ​യ​സ് പ്രാ​യം​തോ​ന്നി​ക്കു​ന്ന പെ​ണ്‍​ക​ടു​വ​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​വ ച​ത്ത​തെ​ന്നാ​ണ് അ​നു​മാ​നി​ക്കു​ന്ന​ത്. ശി​ങ്കാ​ര റേ​ഞ്ച​ർ മാ​രി​യ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.